Input your search keywords and press Enter.

ഭരണഭാഷാവാരാഘോഷം സമാപിച്ചു:സംഗീതസാന്ദ്രമായി സമാപന സമ്മേളനം

ഭരണഭാഷാവാരാഘോഷം സമാപിച്ചു:സംഗീതസാന്ദ്രമായി സമാപന സമ്മേളനം

മലയാളം പാട്ടുകളിലൂടെ ഭാഷയുടെ അഴകും അര്‍ത്ഥവ്യാപ്തിയും വിശദമാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമാപനം.

പ്രശ്‌നോത്തരി നയിച്ച ആലപ്പുഴ എസ്. ഡി. കോളജ് അധ്യാപകന്‍ ഡോ. എസ്. സജിത്ത് കുമാറാണ് മലയാള ചലച്ചിത്രഗാനങ്ങള്‍ പാടിയിണക്കിയുള്ള അറിവുകള്‍ സമ്മാനിച്ചത്.

ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഭാഷാപുരസ്‌കാരം നേടാനായ ജില്ലയുടെ മികവ് വരുംവര്‍ഷങ്ങളിലും നിലനിറുത്തുന്നതിന് ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞു. എ. ഡി. എം. ബീന എസ്. ഹനീഫ് അധ്യക്ഷയായി. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇ. വി. അനില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് എന്നിവര്‍ സംസാരിച്ചു.

നിലത്തെഴുത്ത് ഗുരു പത്തനംതിട്ട കൊടുന്തറ സ്വദേശി മീനാക്ഷി അമ്മയെ ജില്ലാ കലക്ടര്‍ ആദരിച്ചു. പ്രശ്നോത്തരിയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ ഷേബ എസ്. ജോണ്‍സണ്‍ (കോഴഞ്ചേരി താലൂക്ക് ഓഫീസ്), ആകാശ് എസ്. നായര്‍ (മല്ലപ്പള്ളി താലൂക്ക് ഓഫീസ്), അശ്വതി വി. നായര്‍ (ജില്ലാ പ്ലാനിങ്ങ് ഓഫീസ്) എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. മലയാളത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവനനല്‍കിയവരെ ആദരിച്ചും എഴുത്തിന്റെ വഴികളിലൂടെ ഭാഷയെ സമ്പുഷ്ടമാക്കുന്നവരെ ഉള്‍പ്പെടുത്തിയുമാണ് ഒരാഴ്ചക്കാലം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്.

error: Content is protected !!