അന്താരാഷ്ട്ര ബാലികാ ദിനം : പത്തനംതിട്ട ജില്ലാതല മത്സരം സംഘടിപ്പിച്ചു
അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പന്തളം കുടുംബശ്രീ കഫേ ഓഡിറ്റോറിയത്തില്‍ ഉപന്യാസ, ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ”ഗേള്‍സ് വിഷന്‍ ഫോര്‍ ദി ഫ്യൂച്ചര്‍” എന്ന വിഷയത്തിലായിരുന്നു മത്സരം.
അധിഭ കൃഷ്ണന്റെ നേതൃത്വത്തില്‍ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇഫക്ടിവ് കമ്മ്യൂണിക്കേഷന്‍ എന്ന വിഷയത്തില്‍ സുജിത് എഡ്വിന്‍ പെരേര ക്ലാസ് നല്‍കി. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു.അബ്ദുള്‍ ബാരി അധ്യക്ഷനായി. എ. ഇ. ഒ പി. ഉഷ ഉദ്ഘാടനം നിര്‍വഹിച്ചു. ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് അനുഷ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ലതാ കുമാരി, വനിതാ സംരക്ഷണ ഓഫീസര്‍ എ.നിസ,രഞ്ചു ആര്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
വിവിധ മത്സരങ്ങളില്‍ വിജയികളായ ഫിബാ ഗ്രേസ് ജിനു, മഹിമ ബിനു, അവന്തിക, ജെ.ഗൗരി കൃഷ്ണന്‍, അരുണ ആര്‍ നായര്‍, ആയുഷി മനോജ് എന്നിവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റുൂം വിതരണം ചെയ്തു.