വെച്ചൂച്ചിറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്റെറി സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും കരാട്ടേ പരിശീലനം ആരംഭിച്ചു. സ്വയം പ്രതിരോധം ലക്ഷ്യമാക്കിയാണ് അയോധനകലയിലെ ക്ലാസുകള്‍.സെന്റ് തോമസ് ഹൈസ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ മണ്ണടിശാല, എസ് എന്‍ഡിപി ഹയര്‍ സെക്കന്ററി സ്‌കൂള്‍, എം. റ്റി. വി. എച്ച്. എസ്. എസ് കുന്നം എന്നിവിടങ്ങളിലും പരിശീലനം നേടാം. അടുത്ത വിദ്യാഭ്യാസവര്‍ഷം ആണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കും.