Input your search keywords and press Enter.

ആധുനിക കാലത്ത് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ആവശ്യം : ഡെപ്യൂട്ടി സ്പീക്കര്‍

ആധുനികകാലത്ത് സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളും നൂതനമായ വിദ്യാഭ്യാസ രീതികളുമാണ് ആവശ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന മങ്ങാരം സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ 54000 ക്ലാസ് മുറികള്‍ സമ്പൂര്‍ണമായി ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയിട്ടുണ്ട്. നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഈ കാലഘട്ടത്തിലെ കുട്ടികള്‍ സാങ്കേതികമായി ഏറെ അറിവുള്ളവരാണ്. അവരുടെ അറിവുകളും കഴിവുകളും പരമാവധി വര്‍ധിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കി വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്തുവാന്‍ കഴിഞ്ഞുവെന്നത് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു പുതിയ അധ്യായമാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ചടങ്ങില്‍ പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് അധ്യക്ഷയായി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!