Input your search keywords and press Enter.

കനത്ത മഴ: പത്തനംതിട്ട, കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (02/12/2024) അവധി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (02/12/2024) ജില്ലാ കളക്ടര്‍ (02/12/2024) അവധി നല്‍കി ഉത്തരവായി.

കോട്ടയം: അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (02/12/2024) അവധി നൽകി ജില്ലാ കലക്ടര്‍ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

error: Content is protected !!