Input your search keywords and press Enter.

തൊഴില്‍ അവസരങ്ങള്‍ ( 28/01/2025 )

 

ഒഴിവ്
പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) പ്രോഗ്രാമർ, സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ടെക് (ഐടി/സിഎസ്)/എംസിഎ/എംഎസ്‌സി (ഐടി/സിഎസ്) ബി.ടെക് (ഐടി/സിഎസ്)

ആണ് യോഗ്യത. കമ്പ്യൂട്ടർ നെറ്റ്‌വർക്കിലുള്ള പരിജ്ഞാനം, ഡിബിഎംഎസ്, നെറ്റ്‌വർക്ക്‌ ഓപ്പറേറ്റിങ് സിസ്റ്റം, പിഎച്ച്പി, PostgreSQL, MySQL, Laravel, Codelgniter എന്നിവ അഭിലഷണീയം. സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ യോഗ്യത നേടിയ ശേഷം 3 വർഷത്തെ പ്രവൃത്തിപരിചയം വേണം.

അപേക്ഷകൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 31 വൈകിട്ട് 5 മണിക്കു മുൻപായി secy.cge@kerala.gov.in/supdtd.cge@kerala.gov.in ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://pareekshabhavan.kerala.gov.in/.

ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവ്
കേരള സർക്കാറിന് കീഴിലുള്ള ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മലയാളം വിഷയത്തിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ യോഗ്യതയും വയസും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ജനുവരി 29ന് രാവിലെ 11ന് കോളേജിൽ എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2234374.

അപേക്ഷ ക്ഷണിച്ചു
അസാപ് കേരളയിൽ മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എൻ.ജി.ഒ / സർക്കാർ / വിദ്യാഭ്യസ രംഗത്ത് കുറഞ്ഞത് 10 മുതൽ 12 വർഷം വരെ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. ഫെബ്രുവരി 5 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.asapkerala.gov.in/careers/ വെബ്‌സൈറ്റ് സന്ദർശിക്കുക.

error: Content is protected !!