കോന്നി അച്ചന്‍കോവില്‍ കാനന പാതയിലെ യാത്രയ്ക്ക് വനം വകുപ്പിന്‍റെ ” സഞ്ചാര വിലക്ക് ” :പുതിയ ഡി എഫ് ഒ യുടെ ഭരണ പരിഷ്കാരം ആണോ എന്ന് ജന സംസാരം : അതോ കല്ലേലി ചെക്ക് പോസ്റ്റിലെ വിലക്കോ
കോന്നി കല്ലേലി അച്ചന്‍ കോവില്‍ കാനന പാതയിലൂടെ ആരും പോകരുത് എന്ന് നിയമം ഇല്ല . ജനങ്ങളുടെ പണം ഉപയോഗിച്ച് നിര്‍മ്മിച്ച റോഡ് ആണ് കല്ലേലി അച്ചന്‍ കോവില്‍ പാത . കഴിഞ്ഞ ദിവസം മുതല്‍ കല്ലേലി ചെക്ക് പോസ്റ്റിലെ ചില ജീവനക്കാര്‍ ഇത് വഴി അച്ചന്‍ കോവിലിന് പോകരുത് എന്ന് വ്യാപകമായി പറയുന്നു . കാരണം പറയുന്നില്ല . പോകരുത് എന്ന് ആണ് പറയുന്നത് . കോന്നിയില്‍ പുതിയ ഡി എഫ് ഒ വന്നതില്‍ പിന്നെ ആണ് ഈ കര്‍ശന ഉപാധികള്‍ .
കോന്നി കല്ലേലി അച്ചന്‍ കോവില്‍ കാനന പാതയില്‍ ഒരു വിലക്കും ജില്ലാ കളക്ടര്‍ നല്‍കിയിട്ടില്ല . വനം കടന്നു പോകുന്ന എല്ലാ റോഡും വനം വകുപ്പിന്‍റെ എന്ന ധിക്കാരം നിര്‍ത്തുക . കഴിഞ്ഞ ഏതാനും ദിവസം മുന്നേ ഇത് വഴി ബൈക്കില്‍ പോയ അച്ഛനെയും മകളെയും കാട്ടാന ഓടിച്ചു .ഇതിനെ തുടര്‍ന്ന് ആണ് കാനന പാതയിലെ വിലക്ക് എങ്കില്‍ വന പാലകരെ നിങ്ങള്‍ക്ക് തെറ്റി . നിങ്ങള്‍ ഓഫീസ് വിട്ട് വനത്തിലേക്ക് ഇറങ്ങുക .
വന പാതയില്‍ ക്ലേശം ഇല്ലാതെ യാത്ര ചെയ്യാന്‍ ഉള്ള മാര്‍ഗം ഒരുക്കുക . കോന്നി ഡി എഫ് ഒ അക്കാര്യത്തില്‍ നിര്‍ദേശം നല്‍കണം . ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല . കല്ലേലി വനം ചെക്ക് പോസ്റ്റിലെ ചില ജീവനക്കാരുടെ സ്വയം ഉള്ള വിലക്ക് നിര്‍ത്തുക .അതല്ലേ ജനകീയ നന്മ .ഈ രീതി തുടരുന്നു എന്നാല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കും എന്ന് ഭൂരഹിതരിലെ ചിലര്‍ പറയുന്നു . കല്ലേലി അച്ചന്‍ കോവില്‍ റോഡിലെ സഞ്ചാര സ്വാതന്ത്ര്യം തടയുക എന്നാല്‍ വളരെ ഗുരുതര വിഷയം ആണ് . അത്തരം വന പാലകരെ ഉടന്‍ നീക്കം ചെയ്യണം .