Input your search keywords and press Enter.

വാസ്‌തു ശാസ്ത്ര പ്രചാരകന് രാജകുടുംബത്തിന്‍റെ  വക പട്ടും വളയും

 

വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനും കോഴിക്കോട്ടുകാരനുമായ ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD ക്ക് തിരുവിതാംകൂർ രാജകുടുംബത്തിൻറെ വക പട്ടും വളയും വാസ്‌തു ചക്രവർത്തി പുരസ്‌ക്കാരവും .

തിരുവിതാംകൂറിന്‍റെ ഇതിഹാസവും ചരിത്രപുരുഷനുമായ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനുസ്‌മരണദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബത്തിലെ മഹാറാണി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഡോ .നിശാന്തിനെ പട്ടും വളയും നൽകി ആദരിച്ചു .

എൻ .വിജയകുമാർ ഐ പി എസ്സ് വാസ്‌തുചക്രവർത്തി കീർത്തിപത്രം സമർപ്പിക്കുകയുമുണ്ടായി .പരമ്പരാഗത വാസ്തുശാസ്ത്രവിഷയവുമായി ബന്ധപ്പട്ട മികച്ച സേവനത്തിനാണ് അദ്ദേഹത്തെ ആദരിച്ചത് .വട്ടിയൂര്‍ക്കാവ് എം എൽ എ വി കെ പ്രശാന്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു .

അനന്തപുരി ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ചെയർമാൻ ഡോ .എൻ .മാർത്താണ്ഡൻ പിള്ള .ജില്ലാ ക്യാൻസർ പ്രധിരോധസമിതി മുൻ നോഡൽ ഓഫീസർ ഡോ .സി .വേണുഗോപാൽ .പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ കൊല്ലം തുളസി ,ശ്രീചിത്തിര തിരുനാൾ കൾച്ചറൽഫാറം സെക്രട്ടറി അജിത്കുമാർ ,അരുൺ ജ്യോതിമലയാളംന്യുസ് നെറ്റ് വർക്ക്, സ്‌കൂൾ ഓഫ് മ്യുസിക് ഡയറക്റ്റർ കാവാലം സജീവ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു

error: Content is protected !!