Input your search keywords and press Enter.

കല്ലേലി- കൊക്കാത്തോട്‌ റോഡിന്‍റെ നിര്‍മാണ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും (21/08/2022 )

 

ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന കല്ലേലി- കൊക്കത്തോട് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കല്ലേലി- കൊക്കാത്തോട് റോഡ് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയാണ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നത്.

വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നതിന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശിച്ചത് അനുസരിച്ച് കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെട്ടു വന്നിരുന്നു. എട്ടു കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ വശങ്ങളിലൂടെയും പ്രധാന ഭാഗങ്ങളില്‍ കലുങ്കും നിര്‍മിച്ചു കൊണ്ടാണ് ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. അഞ്ചര മീറ്റര്‍ വീതിയിലാണ് ബി എം ബി സി സാങ്കേതിക വിദ്യയില്‍ റോഡ് ടാര്‍ ചെയ്യുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നിര്‍വഹണ ചുമതലയില്‍ ഇ.കെ.കെ. കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊക്കാത്തോട് പ്രദേശത്തെ യാത്ര ദുരിതത്തിനു ശാശ്വതമായ പരിഹാരം ഉണ്ടാകുകയാണ്.

കൊക്കാത്തോട് അള്ളുങ്കല്‍ ജംഗ്ഷനില്‍ (21/8/22)വൈകിട്ടു മൂന്നിന് അഡ്വ. കെ. യു. ജനീഷ് കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

error: Content is protected !!