പത്തനംതിട്ട: തിരുവല്ല -കുമ്പഴ സംസ്ഥാന പാതയിൽ കണ്ണങ്കര ഭാഗത്തിലെ ദുരവസ്ഥക്കെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കർഷക വേഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയും സഹപ്രവർത്തകരും റോഡിൽ പ്രതീകാത്മ കൃഷിയിടം ഒരുക്കി നെൽവിത്തുകൾ വിതറുകയും, വാഴതൈകൾ നടുകയും ചെയ്തു.നിരവധി വാഹന യാത്രികരാണ് ദിവസവും അപകടത്തിൽ പെടുന്നതെന്നും, റോഡിൻ്റെ ദുരവസ്ഥക്ക് അടിയന്തര പരിഹാരം അധികൃതർ കണ്ടില്ലങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും നഹാസ് പത്തനംതിട്ട പറഞ്ഞു. വിദ്യാർത്ഥികളും,സ്തീകളും ഉൾപ്പെടെയുള്ള ഇരുചക്ര വാഹന യാത്രക്കാർ നിരന്തരം റോഡിലെ കുഴികളിൽ വീണ് അപകടം പറ്റുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധസമരം നടത്താൻ മുന്നിട്ടിറങ്ങിയത്. പ്രീതികാത്മക പ്രതിഷേധസമരം ജില്ല കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി എം സി ഷെരിഫ് ഉത്‌ഘാടനം ചെയ്തു . യൂത്ത് കോൺഗ്രസ് നേതാക്കളായ ബാസിത്ത് താക്കര,ബിന്ദു ബിനു ,കാർത്തിക് മുരിങ്ങമംഗലം ,അസ്‌ലം കെ അനൂപ്,മുഹമ്മദ് റോഷൻ,ജോയമ്മ സൈമൺ എന്നിവർ നേതൃത്വം നൽകി.