Input your search keywords and press Enter.

കോന്നി അരുവാപ്പുലം കൊക്കാത്തോട്ടില്‍ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു

 

കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് നെല്ലിക്കാപ്പാറ നാലാം വാർഡ് കോട്ടാംപാറയില്‍ കല്ലിചേത്ത് സാമുവലിന്‍റെ പുരയിടത്തിൽ കാട്ടാന ഇറങ്ങി 700 ല്‍പരം വാഴകളും റബർ മരങ്ങളും നശിപ്പിച്ചു . വിളവ്‌ എത്തിയതും അല്ലാത്തതുമായ വാഴകള്‍ ആണ് വ്യാപകമായി ചവിട്ടി നശിപ്പിച്ചത് . ലക്ഷ കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു . നഷ്ട പരിഹാരത്തിന് വണ്ടി അരുവാപ്പുലം വില്ലേജില്‍ അപേക്ഷ നല്‍കി .
ഇന്നലെ രാത്രിയില്‍ ആണ് കാട്ടാന കൂട്ടം കൃഷിയിടത്തില്‍ ഇറങ്ങിയത്‌ .പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാം തകര്‍ത്താണ് ആനക്കൂട്ടം മണിക്കൂറുകളോളം പറമ്പില്‍ തങ്ങിയത് .

രാത്രിയിലും പകൽ സമയങ്ങളിലും കാട്ടാനയുടെ ശല്യം ഉണ്ടെന്നുസാമുവല്‍ പറഞ്ഞു . വീടുകളിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങൾ . സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നും ഉചിതമായ നടപടികള്‍ ഉണ്ടായില്ല എങ്കില്‍ കൊക്കാതോട്ടില്‍ കൃഷി നിര്‍ത്തുവാന്‍ ആണ് ബഹുജന അഭിപ്രായം .

കൃഷി ഉപജീവന മാര്‍ഗ്ഗമായി കൊണ്ട് നടക്കുന്ന കര്‍ഷകര്‍ക്ക് വന്യ മൃഗങ്ങള്‍ വരുത്തുന്ന കൃഷി നാശം താങ്ങാന്‍ കഴിയില്ല . പാട്ടത്തിന് എടുത്ത സ്ഥലത്ത് കടം വാങ്ങിയും മറ്റുമാണ് കൃഷി ഇറക്കുന്നത്‌ . വന്യ മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നത് തടയുവാന്‍ ഉള്ള ന്യൂതന മാര്‍ഗങ്ങള്‍ വനം വകുപ്പ് ആരായണം . ഇല്ലെങ്കില്‍ ശക്തമായ കര്‍ഷക പ്രതിക്ഷേധം ഉണ്ടാകും .

error: Content is protected !!