Input your search keywords and press Enter.

പത്തനംതിട്ട ജില്ല: ഇന്നത്തെ പ്രധാനപ്പെട്ട അറിയിപ്പുകള്‍ (29/08/2022)

എം.ബി.എ. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2022 -24 എം.ബി.എ. (ഫുള്‍ ടൈം) ബാച്ചില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക്് ആഗസ്റ്റ് 30 (ചൊവ്വാഴ്ച) രാവിലെ 10 മുതല്‍ 12.00 വരെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

ഡിഗ്രിക്ക് 50% മാര്‍ക്കും, സി-മാറ്റ് / കെ-മാറ്റ് / ക്യാറ്റ് യോഗ്യത നേടിയിട്ടുളളവര്‍ക്കും, ആഗസ്റ്റിലെ രണ്ടാം ഘട്ട കെ-മാറ്റ് പരീക്ഷ എഴുതുന്നവര്‍ക്കും ഈ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക്  20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.
എസ്.സി./എസ്.റ്റി/ഫിഷറീസ് വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.  https://meet.google.com/ubm-gunu-feo ഈ ലിങ്കിലൂടെ അപേക്ഷര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290/ 9446335303 ( www.kicma.ac.in ) .

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് മൂന്നിന്

വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മെഗാ അദാലത്ത് സെപ്റ്റംബര്‍ മൂന്നിന് തിരുവല്ല വൈഎംസിഎയില്‍ നടക്കും.

കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റാം

സ്‌കോള്‍- കേരള മുഖേന ഡിസിഎ കോഴ്‌സില്‍ ഒന്നു മുതല്‍ അഞ്ച് വരെ ബാച്ചുകളില്‍ പഠനം പൂര്‍ത്തിയാക്കിയതും കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റാത്തതുമായ വിദ്യാര്‍ഥികള്‍ സ്‌കോള്‍- കേരള ജില്ലാ ഓഫീസുകളിലോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍- കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം 695 012 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.


അംഗത്വം പു:നസ്ഥാപിക്കാം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്തിട്ടുള്ളതും 2019 മാര്‍ച്ച് മുതല്‍ അംശാദായം ഒടുക്കുന്നതില്‍ വീഴ്ച വരുത്തി അംഗത്വം റദായവര്‍ക്ക് അംഗത്വം പിഴ സഹിതം പു: നസ്ഥാപിക്കാന്‍ ഇന്ന് മുതല്‍ (ആഗസ്റ്റ് 30) സെപ്റ്റംബര്‍ 30വരെ ജില്ലാ ക്ഷേമനിധി ഓഫീസുകളില്‍ അവസരമുണ്ടെന്ന് സംസ്ഥാന ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചര്‍ എന്നിവ ഹാജരാക്കണമെന്ന് ജില്ലാ ലോട്ടറി വെല്‍ഫെയര്‍ ഓഫീസര്‍ അറിയിച്ചു..

ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയില്‍ 18 ലൊക്കേഷനുകളില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷ, ഓണ്‍ലൈന്‍പരീക്ഷ, ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പയ്യനാമണ്‍, ചിറ്റൂര്‍മുക്ക്, മൂക്കന്നൂര്‍ എന്നീ ലൊക്കേഷനുകളിലെ ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ വെബ്‌സൈറ്റ് (https://pathanamthitta.nic.in) അക്ഷയ വെബ്‌സൈറ്റ് (www.akshaya.kerala.gov.in) എന്നിവിടങ്ങളില്‍ പരിശോധിക്കാം.

താലൂക്ക് വികസന സമിതി യോഗം മൂന്നിന്\

സെപ്റ്റംബര്‍ മാസത്തെ കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ മൂന്നിന് 11ന് തൈക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. യോഗത്തില്‍ നിയമസഭ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും പഞ്ചായത്ത് അധ്യക്ഷന്മാരും താലൂക്ക തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു.

സംയുക്ത പരിശോധന സംഘടിപ്പിച്ചു

പൊതുവിപണിയിലെ ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ  തടയുന്നതിനും ഭക്ഷ്യധാന്യങ്ങളുടെ വിലവര്‍ദ്ധനവ് പിടിച്ച് നിര്‍ത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യരുടെ നേതൃത്വത്തചന്റ സംയുക്ത പരിശോധന സംഘടിപ്പിച്ചു.
കോഴഞ്ചേരി, ഇലന്തൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പൊതുവിപണിയിലെ ആറു പലച്ചരക്ക് മൊത്തവ്യാപാര ശാലകളിലും, മൂന്നു റീട്ടെയില്‍ പലച്ചരക്ക്  വ്യാപാര ശാലകളിലും, ഒന്‍പത് വെജിറ്റബിള്‍ സ്റ്റാളുകളിലും സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ക്രമക്കേടുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അറിയിച്ചു.
ജില്ലാ സപ്ലൈ ഓഫീസറെ കൂടാതെ, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ജി ലേഖ, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ പി. പ്രദീപ്, ശ്രീജ. കെ. സുകുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എസ്.വിനീത് എന്നിവര്‍ പങ്കെടുത്തു.
error: Content is protected !!