Input your search keywords and press Enter.

ഫ്ലാറ്റിലെ കഞ്ചാവ് ചെടി പരിപാലനം : കോന്നി നിവാസിയും യുവതിയും കൊച്ചിയിൽ പിടിയിൽ

 

ഫ്ലാറ്റിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവും യുവതിയും പിടിയിൽ. പത്തനംതിട്ട കോന്നി വല്യതെക്കേത്തു വീട്ടിൽ വി.ജെ. രാജുവിന്‍റെ മകൻ അലൻ വി.രാജു (26),ഇന്‍ഫോ പാര്‍ക്കിലെ ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കായംകുളം പെരുമ്പിള്ളി, കണ്ടല്ലൂർ പുത്തൻപുരയ്ക്കൽ റജിയുടെ മകൾ അപർണ (24) എന്നിവരാണ് പിടിയിലായത് എറണാകുളം സിറ്റി ഡാൻസാഫും ഇൻഫോപാർക്ക് പൊലീസും നടത്തിയ പരിശോധനയിൽ ഫ്ലാറ്റിൽ നിന്ന് ഇവർ വളർത്തിയിരുന്ന കഞ്ചാവു ചെടി പിടികൂടി.

കഞ്ചാവ് കൈവശം വെച്ചതിനു മറ്റൊരു യുവാവിനേയും ഇവർക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട മല്ലപ്പള്ളി കണ്ടത്തിൽ അനന്തന്റെ മകൻ അമലിനെയാണ് (28) പിടികൂടിയത്.അടുക്കളയില്‍ ചെടിച്ചട്ടിയില്‍ പ്രത്യേകം പരിപാലിച്ചായിരുന്നു ഇവരുടെ കഞ്ചാവ് വളര്‍ത്തല്‍. ചെടിക്ക് വെളിച്ചം കിട്ടാന്‍ ചുറ്റിലും എല്‍ഇഡി ബള്‍ബുകള്‍ വച്ചും മുഴുവന്‍ സമയം ഈര്‍പ്പം നിലനിര്‍ത്താന്‍ ചെടി ചട്ടിക്ക് താഴെയായി പ്രത്യേകം തയ്യാറാക്കിയ എക്‌സോഫാനും ഘടിപ്പിച്ചായിരുന്നു കഞ്ചാവ് വളര്‍ത്തല്‍. നട്ടുവളര്‍ത്തിയ നാലുമാസമായി കഞ്ചാവു ചെടിക്ക് ഒന്നര മീറ്റര്‍ പൊക്കമുണ്ട്. നാര്‍ക്കോട്ടിക് സെല്‍ സ്‌പെഷ്യല്‍ വിഭാഗമായ ഡാന്‍സാഫ് ടീമാണ് ഫ്‌ലാറ്റില്‍ പരിശോധന നടത്തിയത്. അപ്പാര്‍ട്ടുമെന്റുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധന ശക്തമായി തന്നെ തുടരാനാണ് പൊലീസിന്റെയും നാര്‍ക്കോട്ടിക്‌സ് വിഭാഗത്തിന്റെയും തീരുമാനം.

error: Content is protected !!