അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ശ്രീകോവിൽ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ലക്ഷണമൊത്ത തേക്കിൻ വൃക്ഷം കോന്നി ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ വരുന്ന കുമരംപേരൂർ വനത്തിൽ നിന്ന് കണ്ടെത്തി ആചാര അനുഷ്ടാനത്തോടെ ഉളി കുത്തി മുറിച്ചു . പെരിങ്ങനാട് ത്യച്ചേന്ദമംഗലം ക്ഷേത്രത്തിലേക്ക് ഭക്ത്യാദരപൂർവ്വം ഘോഷയാത്രയായി കൊണ്ട് പോകുന്ന ചടങ്ങ് തുടങ്ങി .
രാവിലെ എട്ടുമണിക്ക് ആരംഭിച്ച് മുരിങ്ങമംഗലം ശിവക്ഷേത്രസന്നിധിയിൽനിന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങി .വിവിധ ക്ഷേത്രങ്ങളിൽ നിന്നും സാംസ്കാരിക സംഘടനകളിൽ നിന്നും ഭക്തജനങ്ങളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഏഴംകുളം , അറുകാലിക്കൽ മഹാദേവ ക്ഷേത്രത്തിൽ എത്തുകയും തുടർന്ന് പറക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രം മേജർ ശ്രീ പാർത്ഥസാരഥി ക്ഷേത്രം അടൂർ , വിവിധ പൗരാവലികളുടെയും സാംസ്കാരിക സ്വീകരണങ്ങളും സ്വീകരിച്ച് ദേശനാഥൻ ശ്രീമഹാദേവന്റെ 10കരകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി വഞ്ചിമുക്കിൽ നിന്ന് വാദ്യമേളഘോഷങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു .
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Route 16 /9/ 2022 വെള്ളി
🥦കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷൻ രാവിലെ 8 മണി
⚜️മുരിങ്ങമംഗലം മഹാദേവ ക്ഷേത്രം
⚜️കോന്നി ടൗൺ
⚜️ചിറക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം
🔱ഇളകൊള്ളൂർ മഹാദേവ ക്ഷേത്രം
⚜️മല്ലശ്ശേരി ജംഗ്ഷൻ
⚜️വാഴമുട്ടം ഗുരുദേവ ക്ഷേത്രം
⚜️വാഴമുട്ടം മഹാവിഷ്ണു ക്ഷേത്രം
🔱താഴൂർ ഭഗവതി ക്ഷേത്രം
⚜️വള്ളിക്കോട് ഗുരുദേവക്ഷേത്രം
⚜️ചന്ദനപ്പള്ളി ജംഗ്ഷൻ
⚜️കൊടുമൺ ശ്രീ വൈകുണ്ഠപുരം ക്ഷേത്രം വഞ്ചി കൊടുമൺ ജംഗ്ഷൻ
⚜️കാവും പാട്ട് ക്ഷേത്രം കൊടുമൺ
⚜️ഏഴംകുളം ദേവി ക്ഷേത്രം
⚜️അറുകാലിക്കൽ ശ്രീ മഹാദേവ ക്ഷേത്രം
⚜️പറക്കോട് ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം
⚜️അടൂർ കെഎസ്ആർടിസി ജംഗ്ഷൻ
⚜️മേജർ ശ്രീ പാർത്ഥസാരഥി ക്ഷേത്രം അടൂർ
⚜️മൂന്നാളം ഹൈന്ദവ സമിതി പ്രൈവറ്റ് സ്റ്റാൻഡ് അടൂർ
⚜️കരുവാറ്റ ഹൈന്ദവ സമിതി ഹൈസ്കൂൾ ജംഗ്ഷൻ അടൂർ
⚜️അമ്മകണ്ടകര ഹൈന്ദവ സമിതി ചേന്നമ്പള്ളി ജംഗ്ഷൻ
⚜️ചേന്നംമ്പള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം
⚜️മലമേക്കര ഹൈന്ദവ സമിതി
⚜️കുന്നത്തൂക്കര ഹൈന്ദവസമിതി
⚜️ചെറുപുഞ്ച ഹൈന്ദവ സമിതി
⚜️വഞ്ചിമുക്ക് ജംഗ്ഷൻ മേലൂട് പോത്തടി മുണ്ടപള്ളി ഹൈന്ദവ സമിതി സ്വീകരണം …
⚜️ തെക്കും മുറി പോസ്റ്റ് ഒഫിസ് പടിക്കൽ
ക്ഷേത്രത്തിൽ സമാരോഹണം