Input your search keywords and press Enter.

മരണാനന്തര ശരീര ദാദാക്കളുടെ “ലൈഫ് ” കുടുംബ സംഗമം കോന്നിയിൽ സംഘടിപ്പിച്ചു

കോന്നി ഇ എം എസ് ചാരിറ്റബിള്‍ സൊസൈറ്റി മരണാനന്തര ശരീര ദാദാക്കളുടെ “ലൈഫ് ” കുടുംബ സംഗമം കോന്നിയിൽ സംഘടിപ്പിച്ചു.

കോന്നി ചന്ത മൈതാനിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു . നിരവധി സുമനസ്സുകള്‍ ആണ് മരണാനന്തരം ശരീരം പഠന ആവശ്യങ്ങള്‍ക്ക് വേണ്ടി ദാനം ചെയ്തിരിക്കുന്നത് .ആതുര ജീവ കാരുണ്യ രംഗത്ത്‌ മാതൃകയായ പ്രവര്‍ത്തനം ആണ് ഇ എം എസ് സൊസൈറ്റി നടത്തി വരുന്നത് .

 

അവയവ ദാനത്തോളം വലിയ ജീവകാരുണ്യ പ്രവർത്തനം ഇല്ല : മന്ത്രി വീണ ജോർജ്

കോന്നി : അവയവ ദാനത്തെക്കാൾ വലിയ ജീവ കാരുണ്യ പ്രവർത്തനമില്ലന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കോന്നി ഇ എം എസ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലൈഫ് ശരീര ദാദാക്കളുടെ കുടുംബ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ തന്നെ ആരോഗ്യ സ്വാന്തന രംഗത്ത് പ്രധാന പങ്ക് വഹിക്കുവാൻ ചാരിറ്റബിൾ സൊസൈറ്റിക്ക് കഴിയുന്നുണ്ട്. സൊസൈറ്റിയുടെ പ്രധാന ഇടപെടലുകളിൽ ഒന്നാണ് ലൈഫ്. കോന്നി മെഡിക്കൽ കോള്ളേജിനും കടാവർ ആവശ്യമാണ്. ലിവർ ട്രാൻസ്പ്ലാനറ്റേഷൻ ഇന്ന് വളരെ പ്രധാനപെട്ട കാര്യമാണ്. ഇത് വളരെ ചിലവേറിയതുമാണ്. സ്വകാര്യ ആശുപത്രികളിൽ ഇതിന് 40 മുതൽ 45 ലക്ഷം വരെ ചിലവ് വരുന്നുണ്ട്. കേരളത്തിൽ പണം  പേരിൽ ആർക്കും ചികിത്സ നിഷേധിക്കരുതെന്നും മന്ത്രി കൂട്ടി ചേർത്തു. ഇ എം എസ്സ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ശരീര ദാദാക്കൾ ക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പി ആർ പി സി രക്ഷാധികാരി കെ പി ഉദയഭാനു നിർവഹിച്ചു. പാർവതി ജഗീഷ് ഗാനം ആലപിച്ചു. കോന്നി ബ്ലോക്ക് പ്രസിഡന്റ് ജിജി സജി, സെക്രട്ടറി ശശികുമാർ എന്നിവർ സംസാരിച്ചു.

ശരീര ദാനത്തിൽ മാതൃകയായി മാധ്യമ പ്രവർത്തകനും കുടുംബവും

ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ മരണാനന്തര ശരീര ദാന സമ്മതപത്രത്തിൽ മാധ്യമ പ്രവർത്തകനായ മനോജ്‌ പുളിവേലിൽ ഇദ്ദേഹത്തിന്റ പിതാവ് എം ജനാർദ്ദനൻ, മാതാവ് ദേവമ്മ, ഭാര്യ ദീപ്തി, അച്ഛന്റെ സഹോദരൻ എം ശശി, ഭാര്യ രാധാമണി ഭാര്യ പിതാവിന്റെ സഹോദരൻ ആർ എസ് പി നേതാവായിരുന്ന എം ശിവരാമൻ ഉൾപ്പെടെ 7 പേരാണ് ഇ എം എസ്സ് ചാരിറ്റബിൾ സൊസൈറ്റി വഴി ശരീര ദാന സമ്മത പത്രം നൽകിയത്. ഇതിൽ ഭാര്യ പിതാവ് ശിവരാമന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കൊള്ളേജിന് കൈമാറി.

 

147 പേരാണ് ശരീരം ദാനം ചെയ്തത്. അതിൽ 7 പേർ അടങ്ങുന്നതാണ് മാധ്യമ പ്രവർത്തകന്റെ കുടുംബം. കുടുംബത്തിന്റെ പ്രവർത്തിയെ മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു. ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ഈ കുടുംബത്തെ കൂടാതെ മാധ്യമപ്രവർത്തകനായ  ജയൻ കോന്നി,ദേശാഭിമാനി ലേഖകൻ ശിവകുമാർ വള്ളിയാനി,ഭാര്യ സൂര്യ കെ എസ്, എന്നിവരും ശരീര ദാന പദ്ധതിയിൽ പങ്കാളികൾ ആയി മാതൃക കാട്ടി.

error: Content is protected !!