പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് വോട്ടര്‍മാരുടെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഈ മാസം 18, 24, 25 തീയതികളില്‍ ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
വോട്ടര്‍മാര്‍ ആധാര്‍ കാര്‍ഡും, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമായി താലൂക്ക് വില്ലേജ് കേന്ദ്രങ്ങളില്‍ എത്തി അവസരം പ്രയോജനപ്പെടുത്തണം.