Input your search keywords and press Enter.

ഡോ. എം. എസ്. സുനിലിന്‍റെ 256-മത് സ്നേഹഭവനം ജിൻസിയും മൂന്നുകുഞ്ഞുങ്ങളും അടങ്ങിയ കുടുംബത്തിന്

 

സാമൂഹിക പ്രവർത്തക ഡോക്ടർ എം എസ് സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന, സ്വന്തമായി ഭവനം നിർമിക്കാൻ സാഹചര്യം ഇല്ലാത്ത നിരാശ്രയർക്ക് പണിതു നൽകുന്ന 256 -മത്തെ സ്നേഹഭവനം കട്ടിളപ്പുവം മുറിഗയിൽ വീട്ടിൽ ജിൻസി ജോസിനും കുടുംബത്തിനുമായി ഷിക്കാഗോ സിറോ മലബാർ കത്തീഡ്രലിന്റെ സഹായത്താൽ ബിഷപ്പ് ജേക്കബ് അങ്ങാടിയതിന്റെ പരോഹിത്യ ജുബിലിയുടെ 50 – വാർഷികത്തിനു പണിത് നൽകുന്ന വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും കത്തീഡ്രൽ മുൻ ട്രസ്റ്റി ജോസ് കോലഞ്ചേരി ചിക്കാഗോയിൽ പോലീസ് ഓഫീസർ ആയ ടോമി മേതിപ്പാറ, സണ്ണി ചിറയിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.

വർഷങ്ങളായി സ്വന്തമായ വീടില്ലാതെ സുരക്ഷിതമല്ലാത്ത ഒരു കുടിലിലായിരുന്നു ജിൻസി ജോസും., കൂലിപ്പണിക്കാരനായ ജോസും., മൂന്നു കുഞ്ഞുങ്ങളും താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ച് നൽകുകയായിരുന്നു.

ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ., ഫാ. ജൂവാകീം പണ്ടാരംകുടിയിൽ., മേഴ്‌സി ജോസ്., യു. പി. ജോസ്., എന്നിവർ പ്രസംഗിച്ചു

error: Content is protected !!