Input your search keywords and press Enter.

5 വർഷത്തേക്ക് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം . 5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. ഇത് വ്യക്തമാക്കുന്ന ഉത്തരവ് പുറത്തിറക്കി.
പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ് .
പോ​പ്പു​ല​ർ ഫ്ര​ണ്ടി​നൊ​പ്പം റി​ഹാ​ബ് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ (ആ​ർ​ഐ​എ​ഫ്), കാ​മ്പ​സ് ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ (സി​എ​ഫ്ഐ), ഓ​ൾ ഇ​ന്ത്യ ഇ​മാം​സ് കൗ​ൺ​സി​ൽ (എ​ഐ​ഐ​സി), നാ​ഷ​ണ​ൽ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഹ്യൂ​മ​ൻ റൈ​റ്റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​ൻ​സി​എ​ച്ച്ആ​ർ​ഒ), നാ​ഷ​ണ​ൽ വി​മ​ൻ​സ് ഫ്ര​ണ്ട്, ജൂ​നി​യ​ർ ഫ്ര​ണ്ട്, എം​പ​വ​ർ ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ, റി​ഹാ​ബ് ഫൗ​ണ്ടേ​ഷ​ൻ കേ​ര​ള എ​ന്നീ അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളും നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

 

ഭീകര പ്രവർത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം . രണ്ട് തവണയാണ് പോപ്പുലർ ഫണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്എൻ ഐ എയും ഇ ഡിയും ആണ് പരിശോധന നടത്തിയത്. ഭീകര പ്രവർത്തനം നടത്തി , ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകി ,ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തു തുടങ്ങിയവ കണ്ടെത്തിയാണ് നിരോധനം. ഇതിനോടകം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്

error: Content is protected !!