Input your search keywords and press Enter.

ശ്രീമത് അയ്യപ്പ ഭാഗവത സത്രം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

 

റാന്നി : ശ്രീമത് അയ്യപ്പ ഭാഗവത സത്രം സ്വാഗതസംഘം ഓഫീസ് ആന്റോ ആന്റണി എംപി, ഉദ്ഘാടനം ചെയ്തു. അയ്യപ്പധർമ്മം ലോകത്തിനാകമാനം ക്ഷേമവും സമാധാനവും പ്രദാനം ചെയ്യുന്നതാണെന്നും ശബരിമല തീർത്ഥാടകർക്ക് നൽകുന്ന എല്ലാ സേവന പ്രവർത്തനങ്ങളും അയ്യപ്പൻ്റെ പാദപൂജയ്ക്കു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. വിജയത്തിനായ് ജാതിമത ഭേദമന്യേ ഏവരും സഹകരിക്കണമെന്നും, സത്രം നാടിന്റെ ഐശ്വര്യവും കീർത്തിയും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവംമ്പർ 17 മുതൽ ഡിസംബർ 27 വരെ റാന്നി വൈക്കം മണികണ്ഠനാൽത്തറക്ക് സമീപമാണ് സത്രം നടക്കുക. ശനീശ്വരപൂജ, ശനിദോഷ നിവാരണ യജ്ഞം, അയപ്പഭാഗവത യജ്ഞം, നവഗ്രഹ പൂജ, ശ്രീ ചക്ര നവാവരണ പൂജ പ്രഭാഷണങ്ങൾ തുടങ്ങി നിരവധി ആദ്ധ്യാത്മിക പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. നടൻ സുരേഷ് ഗോപി, ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മഹേശ്വരര്, പി ജി ശശികുമാര വർമ്മ, പി എൻ നാരായണ വർമ്മ തുടങ്ങിയവരാണ് മഹാ സത്രത്തിന്റെ രക്ഷാധികാരികൾ.

അഡ്വക്കേറ്റ് ടി ആർ രാമനാഥൻ, പ്രൊഫ: ശബരീനാഥ്‌ ദേവിപ്രിയ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ അയ്യപ്പ ഭാഗവത യജ്ഞത്തിൽ, നവഗ്രഹ സംഗീതാർച്ചനയോടു കൂടിയ നവ ഗ്രഹ യജ്ഞവും മഹാ നവഗ്രഹ ഹോമവും, സംഗീതാർച്ചനയോടു കൂടിയ മഹാ ശ്രീചക്രനവാവരണ പൂജയും നടക്കും.

27 ന് രാവിലെ പ്രസാദ വിതരണവും സമാപന സമ്മേളനവും നടക്കും.അയ്യപ്പ ഭാഗവത സമീക്ഷ മഹാ സത്രം സ്വാഗത സംഘം പ്രസിഡന്റ് പ്രസാദ് കുഴികാല അധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ, , ജനറൽ സെക്രട്ടറി വി.കെ രാജഗോപാൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഗോപൻ ചെന്നിത്തല, അയ്യപ്പ ധർമ്മ സേവാസമിതി സെക്രട്ടറി ബിനു കരുണൻ, ട്രഷറാർ സാബു പി, വിജയലക്ഷമി, പ്രിയംവദ, പ്രൊ വി വിജയകുമാരൻ, പ്രൊഫ പി.കെ മോഹൻ രാജ്, ശ്രീജിത് അയിരൂർ, വി വിജയകുമർ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!