ജമാഅത്ത് ഫെഡറേഷന് കോന്നി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നബി ദിന റാലിയും പൊതു സമ്മേളനവും ഒക്ടോബര്‍ 9 ന് മൂന്നു മണിയ്ക്ക് കോന്നിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . കോന്നി എലിയറക്കല്‍ ജുംആ മസ്ജിദില്‍ നിന്നും ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് നബി ദിനം റാലി ആരംഭിക്കും .
തുടര്‍ന്ന് കോന്നിയില്‍ ചേരുന്ന പൊതു സമ്മേളനം എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ ഉത്ഘാടനം ചെയ്യും . കടയ്ക്കല്‍ ജുനൈദ് മുഖ്യ പ്രഭാക്ഷണം നടത്തും കോന്നി പഞ്ചായത്ത് അംഗം ഫൈസല്‍ കോന്നി ആശംസകള്‍ നേരും .