Input your search keywords and press Enter.

സര്‍ക്കാരുകളുടെ പദ്ധതികള്‍ സംരംഭകര്‍ പ്രയോജനപ്പെടുത്തണം: മേയര്‍

ജില്ലാ താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാള്‍ അനക്‌സില്‍ നടത്തിയ ‘ഭക്ഷ്യസംസ്‌കരണ മേഖലയിലെ സംരംഭക സാധ്യതകള്‍’ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം മേയര്‍. മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വ്വഹിക്കുന്നു.

കൊല്ലം:  വ്യവസായ മേഖലയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ സംരംഭകര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. കേന്ദ്ര ഭക്ഷ്യസംസ്‌കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ജില്ലാ താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാള്‍ അനക്‌സില്‍ നടത്തിയ ‘ഭക്ഷ്യസംസ്‌കരണ മേഖലയിലെ സംരംഭക സാധ്യതകള്‍’ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മേയര്‍.

ഭക്ഷ്യസംസ്‌കരണ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ളത് വിപുലീകരിക്കുന്നതിനുമാണ് പദ്ധതി. ‘ഒരു ജില്ല ഒരു ഉല്‍പ്പന്നം’ ലക്ഷ്യത്തോടെ ജില്ലയില്‍ നിന്നും കപ്പ, മറ്റ് കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. ജില്ലയില്‍ നിന്നും പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കന്‍ കഴിയണം. വായ്പയ്ക്ക് സബ്സിഡി ഉള്‍പ്പെടെ അനുവദിച്ച് സംരംഭകര്‍ക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുന്നുണ്ടെന്നും മേയര്‍ പറഞ്ഞു.

നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. കെ സവാദ് അധ്യക്ഷനായി. കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ എ. എച്ച്. ഷംസിയ, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍. ദിനേശ്, വിഷയത്തിലും നബാര്‍ഡ് കണ്‍സള്‍ട്ടന്‍സി സോണല്‍ കോര്‍ഡിനേറ്റര്‍ അശ്വതി മോഹന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ഉപജില്ലാ വ്യവസായ ഓഫീസര്‍ ആര്‍.എസ് അന്‍ജിത്ത്, പരവൂര്‍ മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസര്‍ വി. ജയസാഗരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!