Input your search keywords and press Enter.

വിദ്യാഭ്യാസത്തിനൊപ്പം തൊഴില്‍ നൈപുണ്യവും നേടണം: മേയര്‍

ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച മിനി ജോബ് ഫെയര്‍ ‘ദിശ’യുടെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വ്വഹിക്കുന്നു.

കൊല്ലം: യുവാക്കള്‍ വിദ്യാഭ്യാസത്തിനൊപ്പം തൊഴില്‍ നൈപുണ്യവും നേടണമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച മിനി ജോബ് ഫെയര്‍ ‘ദിശ’യുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മേയര്‍. മാറിയ കാലത്തിന് അനുസരിച്ചു ആശയവിനിമയം, തൊഴില്‍ പരിചയം എന്നിവയില്‍ യുവാക്കള്‍ മികവ് കൈവരിക്കണം. പെയ്ഡ് ഇന്റേണ്‍ഷിപ്പ് ഉള്‍പ്പടെയുള്ള കോര്‍പ്പറേഷന്‍ പദ്ധതികള്‍ ഇത് ലക്ഷ്യം വെച്ചുള്ളതാണെന്നും മേയര്‍ പറഞ്ഞു.

കോര്‍പ്പറേഷന്‍ നികുതി അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.സവാദ് അധ്യക്ഷനായി. ജില്ലാ എംപ്ലോയ്മെന്റ് ഓഫിസര്‍ എസ്.ജയശ്രീ, എംപ്ലോയ്മെന്റ് ഓഫിസര്‍മാരായ ഷാജിത ബീവി.എസ്, അശോകന്‍.ആര്‍, ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ.ഡി.റോഷന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. 22 കമ്പനികള്‍ പങ്കെടുത്ത മേളയില്‍ 150 പേര്‍ക്ക് നിയമനം ലഭിച്ചു.

error: Content is protected !!