Input your search keywords and press Enter.

സായുധസേന പതാകദിനം: സൈനികക്ഷേമ വെല്‍ഫെയര്‍ ബോര്‍ഡ് യോഗം ചേര്‍ന്നു

– സായുധസേന പതാകദിനം: സൈനികക്ഷേമ വെല്‍ഫെയര്‍ ബോര്‍ഡ് യോഗം ചേര്‍ന്നുസായുധസേന പതാക ദിനത്തോടനുബന്ധിച്ച് ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) എന്‍.കെ കൃപയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സൈനികക്ഷേമ വെല്‍ഫെയര്‍ ബോര്‍ഡ് യോഗം.

പാലക്കാട്:  ജില്ലാ സൈനികക്ഷേമ വെല്‍ഫെയര്‍ ബോര്‍ഡ് യോഗം എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ എന്‍.കെ കൃപയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സായുധസേന പതാകദിനത്തിന്റെ മുന്നോടിയായി പതാക വിതരണ പട്ടിക അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ബോര്‍ഡ് യോഗം ചേര്‍ന്നത്. പതാകദിനത്തോടനുബന്ധിച്ചുള്ള ധനസമാഹരണത്തിന് ഗൗരവമായി പരിഗണന നല്‍കണമെന്നും ഫണ്ട് സമാഹരണം വന്‍വിജയമാക്കണമെന്നും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. 14 ലക്ഷം രൂപയുടെ ധനസമാഹരണമാണ് 2022-ലെ ലക്ഷ്യം. സേനയില്‍നിന്നും പെന്‍ഷന്‍ ആനുകൂല്യം ലഭിക്കാതെ വിരമിച്ചവര്‍ക്കുള്ള ഒറ്റത്തവണ സാമ്പത്തികസഹായ ഫണ്ടുകളായ ജില്ലാ-സംസ്ഥാന മില്ലിട്ടറി ബെനവലന്റ് ഫണ്ടുകളിലേക്ക് ലഭിച്ച അപേക്ഷകള്‍ സൈനികക്ഷേമ വെല്‍ഫെയര്‍ ബോര്‍ഡ് യോഗത്തില്‍ അംഗീകരിച്ചു.

2022-23 കാലയളവില്‍ ജില്ലാ മില്ലിട്ടറി ബെനവലന്റ് ഫണ്ടിലേക്ക് ലഭിച്ച 30 അപേക്ഷകര്‍ക്കായി 1,91,000 രൂപയും സംസ്ഥാന മില്ലിട്ടറി ബെനവലന്റ് ഫണ്ടിലേക്ക് ലഭിച്ച 21 അപേക്ഷകര്‍ക്കായി 1,72,000 രൂപയും വിതരണം ചെയ്യാന്‍ ബോര്‍ഡ് അംഗീകാരം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സൈനിക ക്ഷേമ വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് പ്രസിഡന്റ് ഡി.കെ ചന്ദ്രന്‍, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ കെ. ഉണ്ണികൃഷ്ണന്‍, ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!