Input your search keywords and press Enter.

കോട്ടായി ജി.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം ശിലാസ്ഥാപനം പി.പി. സുമോദ് എം.എല്‍.എ നിര്‍വഹിച്ചു

കോട്ടായി ജി.എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടം പി.പി സുമോദ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു.

പാലക്കാട്: കോട്ടായി ജി.എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതീഷ് അധ്യക്ഷനായി. വിദ്യാഭ്യാസ വകുപ്പിന്റെ 2020-21 ബജറ്റില്‍ ഉള്‍പ്പെടുത്തി ഒരു കോടി ചെലവില്‍ അഞ്ച് സ്മാര്‍ട്ട് ക്ലാസ് മുറികളോടെയുള്ള കെട്ടിടമാണ് സ്‌കൂളില്‍ നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണ ചുമതല. പരിപാടിയില്‍ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ് മുഖ്യാതിഥിയായി.

സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം ആര്‍. അഭിലാഷ് തച്ചങ്കാട്, കുഴല്‍മന്ദം ബ്ലോക്ക് അംഗം കുഞ്ഞിലക്ഷ്മി, കോട്ടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അനിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. വിനിത, വാര്‍ഡംഗം അനിത, എസ്.എം.സി ചെയര്‍പേഴ്‌സണ്‍ സുകന്യ, സ്റ്റാഫ് സെക്രട്ടറി സി. നിധീഷ്, വിദ്യാലയ സംരക്ഷണ സമിതി കൃഷ്ണന്‍കുട്ടി മുല്ലക്കര, പി.ടി.എ പ്രസിഡന്റ് വി.എസ് നിധീഷ്, കുഴല്‍മന്ദം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാധാകൃഷ്ണന്‍ പി. നായര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജേഷ് ചന്ദ്രന്‍, കോട്ടായി ജി.എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപിക പി. രമണി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!