Input your search keywords and press Enter.

ലഹരിക്കെതിരേ പത്തനംതിട്ടയിൽ ദീപം തെളിയിച്ചു

ലഹരി പിടിഎ – ലഹരി വിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ട കെ എസ് ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന ദീപം തെളിയിക്കൽ

പത്തനംതിട്ട: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നടന്ന ദീപം തെളിയിക്കൽ പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിമുക്തി മാനേജർ സുനിൽകുമാരപിള്ള, വിമുക്തി ജില്ലാ കോ- ഓർഡിനേറ്റർ ജോസ് കളീക്കൽ, ഡി ടി ഒ തോമസ് മാത്യു, പത്തനംതിട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ശ്യാം കുമാർ, കെഎസ്ആർടിസി യൂണിയൻ പ്രതിനിധികൾ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, പൊതുജനങ്ങൾ, പത്തനംതിട്ട എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥർ, എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഉദ്യോഗസ്ഥർ, പത്തനംതിട്ട എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

ലഹരി വിമുക്ത കേരളം: കൂട്ടയോട്ടം ഇന്ന് (23)

ലഹരി വിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (23) രാവിലെ എട്ടിന് പത്തനംതിട്ട നഗരത്തില്‍ കൂട്ടയോട്ടം സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ ടി. സക്കീർ ഹുസൈൻ ഫ്ളാഗ് ഓഫ് ചെയ്യും.

പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്ന് ഗാന്ധി സ്‌ക്വയര്‍ വഴി ജില്ലാ സ്റ്റേഡിയം വരെ നടക്കുന്ന കൂട്ടയോട്ടത്തില്‍ വിവിധ വകുപ്പ് പ്രതിനിധികള്‍, യൂത്ത് ക്ലബുകള്‍, അവളിടം ക്ലബുകള്‍, കാര്‍ഷിക ക്ലബുകള്‍, ടീം കേരള അംഗങ്ങള്‍, സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ലഹരിക്കെതിരേ അടൂരിൽ ദീപം തെളിയിച്ചു

ലഹരി വിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി അടൂർ സെൻട്രൽ ജംഗ്ഷനിൽ നടന്ന ദീപം തെളിയിക്കൽ ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരേ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വിമുക്ത കേരളം പരിപാടിക്ക് പിന്തുണയുമായി നിരവധി പേർ അണിനിരന്നു.

ചടങ്ങിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ. പ്രദീപ്, സർക്കിൾ ഇൻസ്പെക്ടർ കെ.പി. മോഹൻ. ഭേഷജം പ്രസന്നകുമാർ, ഫാ. ഗീവർഗീസ് ബ്ലാഹേത്ത് , സാംസ്കാരിക-സാമൂഹിക പ്രവർത്തകർ, മൗണ്ട് സിയോൺ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

ലഹരിക്കെതിരേ റാന്നിയിൽ ദീപം തെളിച്ചു

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി നടന്ന റാന്നി നിയോജക മണ്ഡലതല ദീപം തെളിയിക്കൽ ചടങ്ങ് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റാന്നി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ, വാർഡ് മെമ്പർമാർ, റാന്നി സർക്കിൾ,റാന്നി റേഞ്ച്, ചിറ്റാർ റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

ലഹരിക്കെതിരേ തിരുവല്ലയിൽ ദീപം തെളിച്ചു

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി
തിരുവല്ല കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ദീപം തെളിയിക്കൽ ചടങ്ങ് അഡ്വ മാത്യു ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. തിരുവല്ല മുൻസിപ്പൽ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വ പ്രദീപ് മാമൻ മാത്യു, തിരുവല്ല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!