Input your search keywords and press Enter.

കല്യാണസൗഗന്ധികം അരങ്ങ് ഉണര്‍ത്തും

ഫോട്ടോ: ഓട്ടംതുള്ളല്‍ കലാകാരി കലാമണ്ഡലം വിനിത

പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ചന്ദ്രനഗര്‍ ഭാരത്മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഭരണഭാഷ വാരാഘോഷം പരിപാടിയില്‍ ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അധ്യാപിക കൂടിയായ കലാമണ്ഡലം വിനിതയും സംഘവും കല്യാണസൗഗന്ധികം വിഷയമാക്കി ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കും. കലാമണ്ഡലം വിന്ദുജ മേനോന്‍ പിന്‍പാട്ടും ആര്‍.എല്‍.വി പ്രശാന്ത് മൃദംഗവും വായിക്കും. ഹാസ്യവും ലാളിത്യവും തനിമയും കൊണ്ട് ജനസ്വീകാര്യത ഏറെയുള്ള കലാരൂപമാണ് തുള്ളല്‍. വരേണ്യതയുടെ കാഴ്ചപ്പാടുകളെ മാറ്റി സാധാരണക്കാരന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ കലാരൂപം. കേരള സംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് നേടിയ കലാകാരിയാണ് കലാമണ്ഡലം വിനിത. കുഞ്ചന്‍ സ്മാരക കലാപീഠത്തില്‍ 12 വര്‍ഷമായി തുള്ളല്‍ അധ്യാപികയായി പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി തുള്ളല്‍ പരിപാടികളും സോദാഹരണ പ്രഭാഷണങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

error: Content is protected !!