Input your search keywords and press Enter.

പാലക്കാട് ജില്ലാ തൊഴിൽ അവസരം (2/11/2022)

ലീഗല്‍ കൗണ്‍സിലര്‍ ഒഴിവ്

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വിശ്വാസ് സന്നദ്ധ സംഘടനയുടെ കീഴില്‍ ചിറ്റൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററിലെ ഒഴിവുള്ള ലീഗല്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 7500 രൂപ ശമ്പളമായി ലഭിക്കും. എല്‍.എല്‍.ബി. ബിരുദധാരിയായിരിക്കണം, കുറഞ്ഞത് മൂന്നുവര്‍ഷം സ്ത്രീകള്‍ക്കെതിരെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍/സര്‍ക്കാരിതര സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിപരിചയം വേണം. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. പ്രായപരിധി 55 വയസ്സ്. വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം വിശ്വാസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 8078841852

 

താത്ക്കാലിക ഒഴിവ്

കഞ്ചിക്കോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജ്യോഗ്രഫി വിഷയത്തില്‍ താത്കാലിക അധ്യാപക ഒഴിവ്. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ചയ്ക്ക് സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0491 2567676

error: Content is protected !!