Input your search keywords and press Enter.

കല്ലേലിയിൽ ടിപ്പറും ജീപ്പും കൂട്ടിയിടിച്ച് അപകടം

കോന്നി: കല്ലേലിയിൽ ടിപ്പറും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രക്കാരായ മൂന്ന് പേർക്ക് നിസാര പരിക്ക് സംഭവിച്ചു.നിർമ്മാണ തൊഴിലാളികളുമായി കൊക്കാത്തോട് ഭാഗത്തേക്ക്‌ പോയ ജീപ്പും കൊക്കത്തോട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വന്ന ടിപ്പറും തമ്മിൽ കരിപ്പാൻതോട് ഫോറസ്റ്റേഷന് സമീപം ആയിരുന്നു അപകടം.രാവിലെ 8മണിക്കാണ് അപകടം നടന്നത്. അപകടത്തിൽ ജീപ്പിന്റെ ഒരു ഭാഗം തകർന്നു.ജീപ്പിൽ ഉണ്ടായിരുന്ന മൂന്ന് തൊഴിലാളികൾക്ക് നിസാര പരുക്കേറ്റു.

error: Content is protected !!