Input your search keywords and press Enter.

ആടിയും പാടിയും സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി കുടുംബശ്രീ

ഫോട്ടോ – കുടുംബശ്രീ ജില്ലാ മിഷന്‍ സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ കോന്നി മന്നം മെമ്മോറിയല്‍ കോളജിലെ സോഷ്യല്‍വര്‍ക്ക് വിഭാഗവുമായി ചേര്‍ന്ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിന്‍ ബോധയുടെ ഭാഗമായ തീം ഷോ.

പത്തനംതിട്ട: കുടുംബശ്രീ ജില്ലാമിഷന്‍ സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ കോന്നി മന്നം മെമ്മോറിയല്‍ കോളജിലെ സോഷ്യല്‍വര്‍ക്ക് വിഭാഗവുമായി ചേര്‍ന്ന് ലഹരി വിരുദ്ധ കാമ്പയിന്‍ ബോധ 2022 സംഘടിപ്പിച്ചു. ജില്ലയിലെ ഐരവണ്‍ പി.എസ്.വി.എം.എച്ച്.എസ്.എസ്, കോന്നി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തൈക്കാവ് ഗവ. ഹൈസ്‌കൂള്‍&വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഓമല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറിസ്‌കൂള്‍ എന്നീ സ്‌കൂളുകളിലായിരുന്നു കാമ്പയിന്‍ നടത്തിയത്. സമൂഹത്തില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം കുട്ടികള്‍ക്ക് നല്‍കി കൊണ്ട് അവരെ ബോധവല്‍ക്കരിക്കുക, ലഹരി വിരുദ്ധ പുതുതലമുറയെ സൃഷ്ടിക്കുക. സ്‌കൂള്‍ കാമ്പസുകള്‍ ലഹരിമുക്തമാക്കുക, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുക. സമൂഹത്തില്‍ നിന്നും ലഹരി എന്ന മഹാവിപത്തിനെ തുടച്ചുനീക്കുന്നതിന് ആവശ്യമായ മാര്‍ഗങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും പൊതുസമൂഹത്തില്‍ നിന്നുതന്നെ കണ്ടെത്തുക, ലഹരി വിരുദ്ധ കാമ്പയിന്‍ ആശയങ്ങള്‍ കൂടുതല്‍ കുട്ടികളില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടു കൂടിയാണ് പരിപാടി നടത്തിയത്.

എം.എം.എന്‍.എസ്.എസ്.എസ് കോളജില്‍ സംഘടിപ്പിച്ച പരിപാടി കോന്നി ഗ്രാമപഞ്ചായത്ത്‌ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലിസിയമ്മ ജോഷ്വാ ഉദ്ഘാടനം ചെയ്തു. കോന്നി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രേഖാ പ്രദീപ് അധ്യക്ഷത വഹിച്ചു. എം.എം.എന്‍.എസ്.എസ്.എസ് കോളജ് സോഷ്യല്‍വര്‍ക്ക് വിഭാഗം മേധാവി സി. വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ലതിക കുമാരി, കോന്നി എം.എം.എന്‍.എസ്.എസ്.എസ് സോഷ്യല്‍വര്‍ക്ക് വിഭാഗം അസി. പ്രൊഫസര്‍മാരായ പ്രീത കൃഷ്ണന്‍, ജിനി ഷാജി, ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍. അനൂപ, സ്‌നേഹിത ഉദ്യോഗസ്ഥ എന്‍.എസ്. ഇന്ദു എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ഐരവണ്‍ പി.എസ്.വി.എം.എച്ച്.എസ്.എസ്, കോന്നി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, തൈക്കാവ് ഗവ. ഹൈസ്‌കൂള്‍&വോക്കേഷണല്‍ ഹയര്‍സെക്കണ്ടറിസ്‌കൂള്‍, പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഓമല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ തീം ഷോ സംഘടിപ്പിച്ചു. ഓമല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ കാമ്പയിന്റെ സമാപന പരിപാടി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. ഓമല്ലൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എന്‍.വി. അമ്പിളി അധ്യക്ഷത വഹിച്ചു.

വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍ മുഖ്യാതിഥിയായിരുന്നു. ഓമല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അജിതാകുമാരി, ഹെഡ്മിസ്ട്രസ് ഡോ.എം. ബിന്ദു, ഐരവണ്‍ പി.എസ്.വി.എം.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ബിന്ദുകൃഷ്ണ, കോന്നി ഗവ. ഹയര്‍സെക്കണ്ടറിസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി. സന്തോഷ്, ഹെഡ്മിസ്ട്രസ് ശ്രീജ, തൈക്കാവ് ഗവ. ഹൈസ്‌കൂള്‍&ഹയര്‍സെക്കണ്ടറിസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശോഭാആന്റോ, പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഗ്രേയ്‌സെന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍. അനൂപ, സ്‌നേഹിത ഉദ്യോഗസ്ഥ ആര്‍. രേഷ്മ, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരായ ഷീജ ബീഗം, എസ്. സുലേഖ എന്നിവര്‍ സംസാരിച്ചു.

കോന്നി എം.എം.എന്‍.എസ്.എസ്.എസ് സോഷ്യല്‍വര്‍ക്ക് വിഭാഗം വിദ്യാര്‍ഥികളായ അനുപമ അനില്‍, ശ്രുതി എസ് നായര്‍, ജിസി സാറാ ജോസ്, എസ്. അലീഷ, എ. അനീഷ, അഭിരാമി സുരേഷ്, ഷിബിന്‍ ഷാജി, ലീയറേച്ചല്‍ വര്‍ഗീസ്, രജിത രജികുമാര്‍, അലീന ഷാജി, ഭവ്യാ പ്രസാദ്, ഗനിത പ്രദീപ്, ജി. അജിത്, കൗഷിക് ദിവാകര്‍, സോജി സണ്ണി എന്നിവരാണ് തീം ഷോയില്‍ പങ്കെടുത്തത്.

error: Content is protected !!