Input your search keywords and press Enter.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ പുതിയ ഡിജിറ്റല്‍ എക്‌സ്-റേ യൂണിറ്റ് പ്രവര്‍ത്തനസജ്ജമായി

ഫോട്ടോ: ജില്ലാ ആശുപത്രിയില്‍ സജ്ജീകരിച്ച പുതിയ ഡിജിറ്റല്‍ എക്‌സ്-റേ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കുന്നു

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റ് പ്രവര്‍ത്തനസജ്ജമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവിട്ടാണ് ഡിജിറ്റല്‍ എക്‌സറേ യൂണിറ്റ് സജ്ജീകരിച്ചത്. അലഞ്ചേഴ്‌സ് മെഡിക്കല്‍ സിസ്റ്റത്തിന്റെ ഡ്യുവല്‍ ഡിറ്റക്ടര്‍ സൗകര്യമുള്ള 600 എം.എ മാര്‍സ് 50 ഡിജിറ്റല്‍ എക്‌സ്-റേ മെഷീനാണ് സ്ഥാപിച്ചത്. വ്യക്തമായ ചിത്രങ്ങള്‍ ഉടന്‍ ലഭിക്കുമെന്നതാണ് ഡിജിറ്റല്‍ എക്‌സ്-റേ യൂണിറ്റിന്റെ പ്രത്യേകത.

ആദ്യ ദിവസങ്ങളില്‍ കിടത്തി ചികിത്സയുള്ള രോഗികള്‍ക്കും വൈകീട്ട് ആറിന് ശേഷം വരുന്ന അത്യാഹിതരോഗികള്‍ക്കുമായിരിക്കും എക്‌സ്-റേ യൂണിറ്റ് ഉപയോഗപ്പെടുത്തുക. ഒരാഴ്ചക്ക് ശേഷം എല്ലാ രോഗികള്‍ക്കും സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ നാസര്‍ അറിയിച്ചു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി റീത്ത, ആര്‍.എം.ഒ ഡോ. ജെ.എസ് ഷൈജ, മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് ഡോ. കെ. ഗോപീകൃഷ്ണന്‍, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!