Input your search keywords and press Enter.

വില്ലേജ് ഓഫീസുകള്‍ ജനകീയവല്‍ക്കരിക്കും: മന്ത്രി കെ. രാജന്‍

ഫോട്ടോ: തെക്കുംഭാഗം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍. നിര്‍വഹിക്കുന്നു.

കൊല്ലം: വില്ലേജ് ഓഫീസ് പ്രവര്‍ത്തനങ്ങളുടെ ജനകീയവല്‍ക്കരണവും സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷനുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. തെക്കുംഭാഗം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പരമാവധി ജനങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കുകയെന്ന ചരിത്ര ദൗത്യം ഏറ്റെടുത്ത് അര്‍ഹരായ മുഴുവന്‍ പേരെയും ഭൂമിയുടെ അവകാശികളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷനായി.

ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ. ഡി. എം ആര്‍. ബീനറാണി, തഹസീല്‍ദാര്‍ ഷിബു പോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്‍, ജില്ല- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!