റോഡ് സുരക്ഷ ഉറപ്പാക്കണം: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ
ശബരിമല തീര്‍ഥാടന പാതകള്‍ പരിശോധിച്ച് അടിയന്തരമായി സുരക്ഷിത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് റോഡ് സേഫ്റ്റി അധികൃതര്‍ക്ക് പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍ദേശം നല്‍കി. ളാഹ ഭാഗത്ത് ഉണ്ടായതുപോലെയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് അപകട സൂചന മുന്നറിയിപ്പ് ബോര്‍ഡുകളും ലൈറ്റുകളും അടിയന്തരമായി സ്ഥാപിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ളാഹ അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചശേഷമാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.
നിയമസഭ പരിസ്ഥിതി സമിതി സന്ദര്‍ശനം 23ന്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനായി നവംബര്‍ 23ന് ഉച്ചയ്ക്ക് 12ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി യോഗം ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമിതി വിവരശേഖരണം നടത്തുകയും ശബരിമല സന്നിധാനം സന്ദര്‍ശിക്കുകയും ചെയ്യും.
ശബരിമല തീര്‍ഥാടനം: ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ 21ന് പമ്പയില്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ അധ്യക്ഷതയില്‍ നവംബര്‍ 21ന് രാവിലെ 11ന് പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ യോഗം ചേരും.
ശബരിമല തീര്‍ഥാടനം: ഭക്ഷ്യമന്ത്രിയുടെ യോഗം ഇന്ന്(21) പമ്പയില്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ അധ്യക്ഷതയില്‍ ഇന്ന് (നവംബര്‍ 21) രാവിലെ 11ന് പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ യോഗം ചേരും.