Input your search keywords and press Enter.

നിലയ്ക്കല്‍ ബേസ് ക്യാമ്പ് നിയമസഭ പരിസ്ഥിതി സമിതി സന്ദര്‍ശിച്ചു

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനായി എത്തിയ കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി സ്ഥിതി വിലയിരുത്തി. ഇ.കെ. വിജയന്‍ എംഎല്‍എ ചെയര്‍മാനായസമിതിയാണ് നിലയ്ക്കലില്‍ പരിശോധന നടത്തിയത്. നിലയ്ക്കല്‍ ഇന്‍സിനറേറ്റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലം, നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ സമിതി പരിശോധന നടത്തി. മാലിന്യ ശേഖരണം, സംസ്‌കരണം, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണം, കുടിവെള്ള വിതരണം തുടങ്ങിയവയ്ക്കായി നിലവില്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സമിതിക്കു വിശദീകരിച്ചു നല്‍കി.

സമിതി അംഗങ്ങളായ ടി. ഐ. മധുസൂധനന്‍ എംഎല്‍എ, ലിന്റോ ജോസഫ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, നിലയ്ക്കല്‍ പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എം. ഹേമലത, റാന്നിഡിഎഫ്ഒജയകുമാര്‍ ശര്‍മ്മ, ശബരിമല എഡിഎം ടി.ജി. ഗോപകുമാര്‍, നിലയ്ക്കല്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് ശ്രീകുമാര്‍, നിയമസഭ സെക്ഷന്‍ ഓഫീസര്‍ ബി. ശ്രീകുമാര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ പി. അനുമോന്‍, സെക്ഷന്‍ ഗ്രേഡ് റിപ്പോര്‍ട്ടര്‍ എ. ഷീബ, ഓഫീസ് അറ്റന്‍ഡന്റ് എന്‍. രാജന്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: നിലയ്ക്കല്‍ ഇന്‍സിനറേറ്റര്‍ – നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ ഇന്‍സിനറേറ്റര്‍ നിയമസഭയുടെ പരിസ്ഥിതി സമിതി സന്ദര്‍ശിക്കുന്നു. ചെയര്‍മാന്‍ ഇ.കെ. വിജയന്‍ എംഎല്‍എ, സമിതി അംഗങ്ങളായ ടി. ഐ. മധുസൂധനന്‍ എംഎല്‍എ, ലിന്റോ ജോസഫ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, നിലയ്ക്കല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എം. ഹേമലത തുടങ്ങിയവര്‍ സമീപം.

error: Content is protected !!