Input your search keywords and press Enter.

ശരണ്യ പദ്ധതി: ജില്ലയില്‍ 1,99,50,000 രൂപ അനുവദിച്ചു

കൊല്ലം: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം) എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത വിധവകള്‍, നിയമാനുസൃതമായി വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ്/ ഭര്‍ത്താവിനെ ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായവര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അവിവാഹിത അമ്മമാര്‍ എന്നിവര്‍ക്ക് ധനസഹായം നല്‍കുന്ന ശരണ്യ സ്വയം തൊഴില്‍ പദ്ധതി പ്രകാരം ജില്ലയില്‍ 1,99,50,000 രൂപ അനുവദിച്ചു. ആകെ ലഭിച്ചത് 545 അപേക്ഷകളാണ്. 399 പേര്‍ക്ക് തുക അനുവദിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എഫ്. റോയ് കുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എസ്.ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.എഫ് ദിലീപ് കുമാര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (സ്വയം തൊഴില്‍) എസ്. ഷാജിത ബീവി, ജില്ലാ വ്യവസായ കേന്ദ്രം എ.ഡി.ഐ.ഒ സജീവ് കുമാര്‍ സി.എഫ് എന്നിവരടങ്ങിയ സമിതിയാണ് അപേക്ഷകള്‍ പരിശോധിച്ച് തുക അനുവദിച്ചത്.

ഫോട്ടോ: ശരണ്യ പദ്ധതിയുടെ അപേക്ഷ തീര്‍പ്പാക്കല്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍

error: Content is protected !!