Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (2/12/2022)

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗങ്ങളിലെ എസ്.എസ്.എല്‍.സി മുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴില്‍തല്‍പരരും ഗ്രാമസഭാലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയും മത്സര പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്ന ‘നിബോധിത’ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവ സഹിതമുള്ള അപേക്ഷകള്‍ ഡിസംബര്‍ 15 വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോമുകള്‍ ജില്ലാ, ബ്ലോക്ക്, പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. കോര്‍പ്പറേഷന്‍, മുനിസിപാലിറ്റി പരിധിയില്‍ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0474 2794996.

 

താല്‍പര്യപത്രം ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തില്‍പെട്ട ബിരുദധാരികളായ ഉദ്യോഗാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് മത്സരപരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന ‘ഡ്രീംസ് സിവില്‍ സര്‍വീസ് കോച്ചിങ്’ പദ്ധതിയിലേക്ക് സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. സാമ്പത്തികവിശകലനം ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ അടങ്ങിയ താല്‍പര്യപത്രം ഡിസംബര്‍ 15 വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474-2794996.

 

ലഹരിവിമുക്ത പരിപാടി

സര്‍ക്കാര്‍ ലഹരിവിമുക്ത പരിപാടിയുടെ ഭാഗമായി മുളങ്കാടകം യു.ഐ.ടിയിലെ എന്‍.എസ്.എസ് യൂണിറ്റും എക്സൈസ് വകുപ്പുമായി ചേര്‍ന്ന് വിവിധയിടങ്ങളില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. യു.ഐ.ടി പ്രിന്‍സിപ്പല്‍ ഡോ. എ. മോഹനകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ലക്ഷ്മി മോഹന്‍ നേതൃത്വം നല്‍കി.

 

രക്തദാനക്യാമ്പ്

മുളങ്കാടകം യു.ഐ.ടിയിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രി, എച്ച്.ഡി.എഫ്.സി എന്നിവയുമായി ചേര്‍ന്ന് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. 100 വിദ്യര്‍ഥികള്‍ രക്തദാനം നടത്തി. യു.ഐ.ടി പ്രിന്‍സിപ്പല്‍ ഡോ. എ. മോഹനകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ലക്ഷ്മി മോഹന്‍ നേതൃത്വം നല്‍കി.

 

ദര്‍ഘാസ് ക്ഷണിച്ചു

ചാമക്കടയിലുള്ള മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലെ 2011 മോഡല്‍ ടാറ്റ ഇന്‍ഡിക്ക വി2 വാഹനം നിരാകരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് മൂന്ന് വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ്, ഉഷസ് ബില്‍ഡിങ്, ബിഗ് ബസാര്‍, കൊല്ലം-691001 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0474 2762117.

 

സംരഭകത്വവികസന പരിശീലനം

സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ ജില്ലയില്‍ നിന്നുള്ള വനിതകള്‍ക്കായി നടത്തുന്ന സംരഭകത്വവികസന പരിശീലനപരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ് പഠനം. ആറ് ദിവസമാണ് പരിശീലനം. പേര്, വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസയോഗ്യത, തൊഴില്‍ പരിശീലനം, കുടുംബ വാര്‍ഷിക വരുമാനം എന്നിവ രേഖപ്പെടുത്തിയ അപേക്ഷകള്‍ ഡിസംബര്‍ എട്ടിനകം ജില്ലാഓഫിസില്‍ സമര്‍പ്പിക്കണം.

വിലാസം: ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍, എന്‍.തങ്കപ്പന്‍ മെമ്മോറിയല്‍ ഷോപ്പിംഗ് കോംപ്ലക്സ്, രണ്ടാം നില, ചിന്നക്കട ക്ലോക്ക് ടവറിന് സമീപം, പിന്‍കോഡ് 691001. ഫോണ്‍: 9188666806, ഇമെയില്‍: [email protected]

 

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ഇ-ഡിസ്ട്രിക്ട്, ഇ-ഓഫീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഹാന്‍ഡ്‌ഹോള്‍ഡ് സപ്പോര്‍ട്ട് എന്‍ജിനീയര്‍മാരെ നിയമിക്കുന്നു. വിവിധ താലൂക്ക് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് നിയമനം. ബി.ടെക് (ഐ.ടി, സി. എസ്.ഇ, ഇ.സി.ഇ) അല്ലെങ്കില്‍ എം.എസ്.സിയും (കമ്പ്യൂട്ടര്‍ സയന്‍സ്) ഐ.ടി മേഖലയിലെ ഒരു വര്‍ഷ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ മൂന്ന്‌വര്‍ഷ ഡിപ്‌ളോമ കോഴ്‌സും (ഹാര്‍ഡ്‌വെയര്‍, കംമ്പ്യൂട്ടര്‍, ഐ.ടി) ഐടി മേഖലയിലെ രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി : 30 വയസ്സ്. വിവരങ്ങള്‍ക്ക്: https://kollam.nic.in വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അവസാന തീയതി ഡിസംബര്‍ 20.

 

മൂല്യവര്‍ദ്ധിത ഇറച്ചിഉല്‍പ്പന്ന സംസ്‌ക്കരണപ്ലാന്റ് ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ മൂന്ന്)

മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഏരൂര്‍ വിളക്കുപാറയിലെ മൂല്യ വര്‍ദ്ധിത ഇറച്ചിഉല്‍പ്പന്ന സംസ്‌ക്കരണപ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ മൂന്ന്) നടക്കും. വിളക്കുപാറ ഫാക്ടറി അങ്കണത്തില്‍ വൈകിട്ട് നാലിന് ക്ഷീരവികസന- മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും. പി. എസ്. സുപാല്‍ എം.എല്‍.എ അധ്യക്ഷനാകും. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണവും മുന്‍മന്ത്രി കെ. രാജു ആദ്യവില്‍പനയും നടത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍, അഞ്ചല്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രന്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, എം.പി.ഐ മാനേജിംഗ് ഡയറക്ടര്‍ ഡോ. എ.എസ് ബിജുലാല്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, തുടങ്ങിയവര്‍ സംസാരിക്കും. രാവിലെ 10ന് ആരംഭിക്കുന്ന സെമിനാര്‍ മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. എ. കൗശിഗന്‍ ഉദ്ഘാടനം ചെയ്യും.

 

അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ്‌വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് വെട്ടിക്കവല ബ്ലോക്കില്‍ അക്കൗണ്ടിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. ബ്ലോക്കില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗം/കുടുബശ്രീ കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ്അംഗം എന്നിവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: നവംബര്‍ 1ന് 18 വയസ് പൂര്‍ത്തിയായവരും 35വയസ് കവിയാത്തവരും.

വിദ്യാഭ്യാസയോഗ്യത: ബി.കോം, ടാലി, കമ്പ്യൂട്ടര്‍പരിജ്ഞാനം. അപേക്ഷഫോം കുടുബശ്രീ സി.ഡി.എസ് ഓഫിസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ വയസ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ സഹിതം കുടുബശ്രീ ജില്ലാമിഷന്‍, സിവില്‍ സ്റ്റേഷന്‍, കലക്ട്രേറ്റ് വിലാസത്തില്‍ സമര്‍പ്പിക്കണം. ഡിസംബര്‍ 15 വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കാണം. ഫോണ്‍ – 0474 2794692, 9447028954, 7594930169.

error: Content is protected !!