ഭിന്നശേഷിക്കാര്‍ക്ക് സാമൂഹികതുല്യത ഉറപ്പാക്കുന്നു: മന്ത്രി കെ.എന്‍. ബാലഗോപാല്‍
ഭിന്നശേഷിക്കാര്‍ക്ക് സാമൂഹികതുല്യതയും പരിഗണനയും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. സാമൂഹ്യനീതി വകുപ്പ്, ജില്ലാപഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ‘ഉണര്‍വ്- 2022’ന്റെ ഉദ്ഘാടനം തേവള്ളി രാമവര്‍മ്മ ക്ലബ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തുല്യാവകാശവും തുല്യനീതിയും അര്‍ഹിക്കുന്നവരാണ് ഭിന്നശേഷിക്കാര്‍. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവരെ എത്തിക്കാന്‍ ഒട്ടേറെ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പൊതുസമൂഹം കരുതലോടെ ഇവരെ ചേര്‍ത്തുപിടിക്കണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി. സബ് കളക്ടര്‍ മുകുന്ദ് ഠാക്കുര്‍ പതാക ഉയര്‍ത്തി. ബഡ്‌സ്, സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി കലാ-കായിക മത്സരങ്ങളും നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോസ് ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, ഭിന്നശേഷി അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുറമുഖ പ്രദേശത്ത് മീന്‍മാര്‍ക്കറ്റ് നിര്‍മാണം; സാധ്യതകള്‍ പരിശോധിക്കും- ജില്ലാ കളക്ടര്‍
തുറമുഖപ്രദേശത്ത് മീന്‍മാര്‍ക്കറ്റ് നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഹാര്‍ബര്‍ റോഡില്‍ കച്ചവടം നടത്തിയിരുന്ന തൊഴിലാളികള്‍ക്കായി മാര്‍ക്കറ്റ് പണിയുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ വാടി-തങ്കശ്ശേരി ഹാര്‍ബറുകള്‍ സന്ദര്‍ശിക്കുകയായിരുന്നു കളക്ടര്‍.
ജോനകപ്പുറം, വാടി തുറമുഖങ്ങളുടെ മധ്യേയുള്ള ഒഴിഞ്ഞ പ്രദേശം പരിഗണിക്കും. പുതിയ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. നിയമസാധ്യതകളും പരിശോധിക്കും. സ്ഥലസൗകര്യം ലഭ്യമായാല്‍ കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മീന്‍മാര്‍ക്കറ്റ് തുടങ്ങു. മത്സ്യ-അനുബന്ധ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടാകാത്തവിധമാകും നിര്‍മാണം. ഹാര്‍ബര്‍പരിസരത്തെ ശുദ്ധീകരണപ്രവൃത്തികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഹരിതകര്‍മ്മസേനയിലെ പ്രത്യേകസംഘങ്ങളെ സജ്ജമാക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.
വോട്ടര്‍പട്ടിക പുതുക്കുന്നു
2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള സമയക്രമം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വോട്ടര്‍പട്ടികയില്‍ രേഖപ്പെടുത്തിയ പേര്, ഫോട്ടോ, വയസ്, ജനനത്തീയതി, കുടുംബ വിവരങ്ങള്‍ എന്നിവ പരിശോധിച്ച് തിരുത്തലുകള്‍ വരുത്താന്‍ ഡിസംബര്‍ എട്ട് വരെയാണ് അവസരം.
സ്വീപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പയിന്‍ മുഖേനയും തിരുത്തലുകള്‍ വരുത്താം. നവംബര്‍ ഒമ്പതിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ആക്ഷേപങ്ങളോ, പുതിയ അപേക്ഷകളോ ഉണ്ടെങ്കില്‍ ഡിസംബര്‍ എട്ട് വരെ സമര്‍പ്പിക്കാം. ഇന്ന് (ഡിസംബര്‍ നാല്) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രത്യേക ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. വോട്ടര്‍പട്ടിക പുതുക്കുന്നതോടനുബന്ധിച്ച് താലൂക്കുകളിലും കളക്ടറേറ്റിലും സജ്ജീകരിച്ച വോട്ടര്‍സഹായകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ പരിശോധിക്കാം.
കെപ്‌കോ വനിതാമിത്രം പദ്ധതിക്ക് തുടക്കം
പടിഞ്ഞാറെ കല്ലടയില്‍ പൗള്‍ട്രിവികസന കോര്‍പ്പറേഷന്‍ വനിതാമിത്രം പദ്ധതിയുടെ ഭാഗമായി കോഴിയും തീറ്റയും വിതരണം ആരംഭിച്ചു. 713 കുടുംബങ്ങള്‍ക്കാണ് സഹായം എത്തിക്കുക. ഓരോ കുടുംബത്തിനും 10 കോഴി, മൂന്ന് കിലോ തീറ്റ, മരുന്ന് എന്നിവ നല്‍കുന്നതാണ് പദ്ധതി. വിധവകള്‍ക്കുള്ള കോഴി വിതരണ പദ്ധതി, കുട്ടികള്‍ക്കായി ‘കുഞ്ഞു കൈകളില്‍ കോഴിക്കുഞ്ഞ്’ എന്നിവയും നടപ്പാക്കി.
വിതരണോദ്ഘാടനം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണന്‍, വൈസ് പ്രസിഡന്റ് എല്‍. സുധ, ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ്, കെപ്‌കോ ചെയര്‍മാന്‍ പി. കെ. മൂര്‍ത്തി, സ്ഥിരംസമിതി അധ്യക്ഷരായ കെ.സുധീര്‍, ഉഷാലയം ശിവരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.=
ശരണ്യ പദ്ധതി : ജില്ലയില്‍ 1,99,50,000 രൂപ അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്തു
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം) എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത വിധവകള്‍, നിയമാനുസൃതമായി വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ്/ ഭര്‍ത്താവിനെ ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായവര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അവിവാഹിത അമ്മമാര്‍ എന്നിവര്‍ക്ക് ധനസഹായം നല്‍കുന്ന ശരണ്യ സ്വയം തൊഴില്‍ പദ്ധതി പ്രകാരം ജില്ലയില്‍ 1,99,50,000 രൂപ അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്തു. ആകെ ലഭിച്ചത് 545 അപേക്ഷകളില്‍ 399 അപേക്ഷകള്‍ സ്വീകരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എഫ്. റോയ് കുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എസ്.ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.എഫ് ദിലീപ് കുമാര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (സ്വയം തൊഴില്‍) എസ്. ഷാജിത ബീവി, ജില്ലാ വ്യവസായ കേന്ദ്രം എ.ഡി.ഐ.ഒ സജീവ് കുമാര്‍ സി.എഫ് എന്നിവരടങ്ങിയ ജില്ലാ സമിതിയാണ് അപേക്ഷകള്‍ പരിശോധിച്ച് പ്രാഥമിക അംഗീകാരം നല്‍കി തുക അനുവദിക്കുന്നതിനായി ശുപാര്‍ശ നല്‍കിയത്.
വെട്ടിക്കവല ബ്ലോക്ക് കേരളോത്സവം സമാപനം ഇന്ന് (ഡിസംബര്‍ നാല് )
വെട്ടിക്കവല ബ്ലോക്ക്പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ബ്ലോക്കുതല കേരളോത്സവം ഇന്ന് (ഡിസംബര്‍ നാല്) സമാപിക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ നിര്‍വഹിക്കും.
വെട്ടിക്കവല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ. ഹര്‍ഷകുമാര്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബ്രിജേഷ് എബ്രഹാം, ജയശ്രീ വാസുദേവന്‍ പിള്ള, ആര്‍.രശ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌റുമാരായ ബിന്ദു ജി. നാഥ്, പി. ടി. ഇന്ദുകുമാര്‍, വി.രാധാകൃഷ്ണന്‍, ഡി. സജയകുമാര്‍, താരസജികുമാര്‍, അമ്പിളി ശിവന്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സാധ്യതാപട്ടിക
ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റസ്റ്റിക്‌സ് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2/സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 039/2020) തസ്തികയിലേക്കുള്ള സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു.
സാധ്യതാപട്ടിക
മൃഗസംരക്ഷണ വകുപ്പിലെ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2/പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോഡര്‍/സ്റ്റോര്‍കീപ്പര്‍/എന്യുമറേറ്റര്‍ (കാറ്റഗറി നമ്പര്‍ 535/2019) തസ്തികയിലേക്കുള്ള സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു.
അപേക്ഷ സമര്‍പ്പിക്കാം
ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികളില്‍ ഒരു വര്‍ഷ കരാറടിസ്ഥാനത്തില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. അപേക്ഷകര്‍ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്‌സിലറി അംഗമോ ആയിരിക്കണം. പ്രായപരിധി: 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കവിയരുത്.
ബ്ലോക്ക് കോഡിനേറ്റര്‍ (എന്‍.ആര്‍.എല്‍.എം) തസ്തികയിലേക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (അഗ്രി) ഒഴിവിലേക്ക് വി.എച്ച്.എസ്.ഇ (അഗ്രി/ലൈവ്‌സ്റ്റോക്ക്) യും ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എം.ഐ.എസ്) തസ്തികയ്ക്ക് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിലോ www.kudumbashree.org മുഖേനയോ ഡിസംബര്‍ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ വിലാസം തെളിയിക്കുന്ന രേഖ എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയല്‍ക്കൂട്ടം അംഗം/ കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗമാണെന്നും വെയിറ്റേജ് മാര്‍ക്കിന് അര്‍ഹരാണെന്ന സി.ഡി.എസിന്റെ സാക്ഷ്യപത്രവും 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും ഉള്‍പ്പെടുത്തണം. ഫോണ്‍: 8289941945, 0474 2794692.
അംഗീകാരനിറവില്‍ കൊല്ലം കേന്ദ്രീയവിദ്യാലയം
പറ്റ്‌നയില്‍ സംഘടിപ്പിച്ച കെ.വി.എസ് രാഷ്ട്രീയഏകതപര്‍വ് ദേശീയതല മത്സരങ്ങളില്‍ കൊല്ലം കേന്ദ്രീയവിദ്യാലയം സംഘഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. എം. കീര്‍ത്തന, എസ്. അവന്തിക, നയന ആര്‍. രാജേഷ്, കൃപ എസ്. കണ്ണന്‍, വി. ലക്ഷ്മി നന്ദന, ഗൗരി ലക്ഷ്മി, ശ്രേയ ശാന്തിലാല്‍, ജെ. മാളവിക, ആദിത്യ ബട്ട്, ആര്‍. രോഹിത്, ആയുഷ് രഞ്ജിത്ത്, ആരോമല്‍ എസ്. കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് നേട്ടത്തിന് പിന്നില്‍.
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: ഫാഷന്‍ ഡിസൈനിംഗ്, ഗാര്‍മെന്റ് ടെക്‌നോളജി, ഡിസൈനിംഗ് മേഖലയില്‍ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ്, അധ്യാപനപരിചയം (അഭികാമ്യം).
ഉദ്യോഗാര്‍ഥികള്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ബയോഡേറ്റ എന്നിവ സഹിതം ഡിസംബര്‍ 15 വൈകിട്ട് അഞ്ചിന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലും ടെക്‌നോളജി കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍ -7 വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഇ-മെയില്‍ മുഖേനയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോണ്‍ : 0497 2835390.
ലഹരിക്കെതിരെ സ്‌പെഷ്യല്‍ ഡ്രൈവ് വേണം: താലൂക്ക് വികസനസമിതി
ക്രിസ്തുമസ്, ന്യൂഇയര്‍ വേളയില്‍ ലഹരിക്കെതിരെ സ്‌പെഷ്യല്‍ഡ്രൈവ് വേണമെന്ന് താലൂക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന താലൂക്ക് വികസനസമിതി യോഗം. എക്സൈസ്-പോലീസ് വകുപ്പുകള്‍ക്കാണ് ചുമതല.
ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബറിലെ ഓട വൃത്തിയാക്കാനും, അനധികൃത ചീനവലകള്‍ നിയന്ത്രിക്കാനും നടപടികള്‍ക്ക് ശുപാര്‍ശ നല്‍കി. ചരിത്ര സ്മാരകങ്ങളുടെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും നിര്‍ദ്ദേശിച്ചു.
ഇറച്ചിക്കായുള്ള ആടുമാടുകളെ വ്യവസ്ഥാപിതമല്ലാത്ത രീതിയില്‍ കൊല്ലരുത്. ഭക്ഷ്യസുരക്ഷ വകുപ്പ് ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കണം. നഗരപ്രദേശങ്ങളില്‍ കൂടുതല്‍ വഴിവിളക്കുകള്‍ വേണം. ചിന്നക്കട പോസ്റ്റ് ഓഫീസിന് മുന്നിലുള്ള ബസ് ബേയിലെ നടപ്പാതയിലുള്ള വഴിയോരക്കച്ചവടം ഒഴിപ്പിക്കണം എന്നും നിര്‍ദ്ദേശമുണ്ട്.
കിഴക്കേകല്ലട സബ്‌സ്റ്റേഷന്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. പ്രധാന ഇടങ്ങളില്‍ പ്രീപെയ്ഡ് ഓട്ടോ സര്‍വീസുകള്‍ തുടങ്ങണം. വട്ടകായല്‍, കാവനാട് എന്‍.എച്ച്. ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം. കുണ്ടറ-ആശ്രമം-ചിന്നക്കട റൂട്ടിലും, അഡ്വഞ്ചര്‍പാര്‍ക്ക്, ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ‘ഗ്രാമവണ്ടി ‘ പദ്ധതിയില്‍ ഉള്‍പെടുത്തി അവധി ദിവസങ്ങളില്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ തുടങ്ങാനും നിര്‍ദ്ദേശിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എം. പി. യുടെ പ്രതിനിധി എബ്രഹാം സാമുവല്‍, സമിതി അംഗങ്ങളായ അനീഷ് പടപ്പക്കര, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, അയത്തില്‍ അപ്പുക്കുട്ടന്‍, എം.സിറാജുദ്ദീന്‍, എന്‍.എസ്.വിജയന്‍, കെ. രാജു, തടത്തിവിള രാധാകൃഷ്ണന്‍, ചവറ എം.എല്‍.എയുടെ പ്രതിനിധി മനോജ്, പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, വകുപ്പുതല ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എച്ച്.എസ്.എസ്.ടി ജോഗ്രഫി ഒഴിവ്
എറണാകുളം ജില്ലയിലെ മാനേജ്‌മെന്റ് സ്ഥാപനത്തിലേക്ക് എച്ച്.എസ്.എസ്.ടി ജോഗ്രഫി തസ്തികയില്‍ കാഴ്ചവൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കാഴ്ച വൈകല്യമുള്ളവരുടെ അഭാവത്തില്‍ ശ്രവണ/മൂകപരിമിതരെയും ഇവരുടെ അഭാവത്തില്‍ മറ്റ് അംഗപരിമിതരെയും പരിഗണിക്കും.
50 ശതമാനം മാര്‍ക്കോടെ ജോഗ്രഫിയില്‍ ബിരുദാനന്തര ബിരുദവും, സോഷ്യല്‍ സയന്‍സില്‍ ബി.എഡും ഒപ്പം സെറ്റോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയില്‍: 55200-115300. പ്രായപരിധി : 2022 ജനുവരി ഒന്നിന് 40 വയസ് കവിയരുത്.
പ്രായം, ജാതി, വിദ്യാഭ്യാസയോഗ്യത, ഭിന്നശേഷിത്തം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 14നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ നിയമനഅധികാരികളില്‍ നിന്നും എന്‍.ഒ.സി ഹാജരാക്കണം. ഫോണ്‍: 0484-2312944.
ലോക മണ്ണ്ദിനാചരണം
ലോക മണ്ണ്ദിനാചരണത്തോടനുബന്ധിച്ച് ഡിസംബര്‍ അഞ്ചിന് മണ്ണ് പര്യവേക്ഷണ-മണ്ണ്‌സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഉദ്ഘാടനം രാവിലെ 9:30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. നഗരസഭ ചെയര്‍മാന്‍ എ. ഷാജു അധ്യക്ഷനാകും.
കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യാതിഥിയാകും. കര്‍ഷകരെ ആദരിക്കല്‍, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം, കൊട്ടാരക്കര നഗരസഭയുടെ മണ്ണ്‌വിഭവ ഭൂപട പ്രകാശനം, മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം, സദാനന്ദപുരം കാര്‍ഷിക സര്‍വകലാശാല സ്ഥാപനമായ എസ്.എസ്.ആര്‍.എസിന്റെ നേതൃത്വത്തില്‍ വിദഗ്ധര്‍ നയിക്കുന്ന ക്ലാസ്, പൊതുചര്‍ച്ച, മണ്ണ് ആപ്പിന്റെ പരിചയപ്പെടുത്തല്‍ എന്നിവയുണ്ടാകും. സൗജന്യ മണ്ണ്പരിശോധനയ്ക്കും സൗകര്യമുണ്ടാകും.
വെട്ടിക്കവല ബ്ലോക്ക് കേരളോത്സവം സമാപനം ഇന്ന ്(ഡിസംബര്‍ നാല് )
മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പ് ജില്ലയില്‍ സംഘടിപ്പിച്ച ഏകദിനമെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ശക്തികുളങ്ങര സെന്റ് ജോസഫ് ഹൈസ്‌ക്കൂളില്‍ മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ആയുഷ് എന്നിവയുടെ സഹകരണത്തോടെ നടന്ന ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ത്വക്ക്-അസ്ഥി-നേത്രരോഗ വിഭാഗങ്ങള്‍, ആയുര്‍വേദം എന്നിവയിലെ ഡോക്ടര്‍മാര്‍ പങ്കെടുത്തു. കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ സുമി, രാജു നീലകണ്ഠന്‍, 500 മത്സ്യത്തൊഴിലാളികളും പങ്കെടുത്തു.
സ്പോട്ട് അഡ്മിഷന്‍
ഭൂതക്കുളം ചെമ്പകശ്ശേരി എയ്ഡഡ് ടി.ടി.ഐയില്‍ 2022-24 വര്‍ഷത്തെ ഡി.എല്‍.എഡ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് (സര്‍ക്കാര്‍ /എയ്ഡഡ്) ഡിസംബര്‍ അഞ്ചിന് രാവിലെ 10.30 ന് റാങ്ക് ലിസ്റ്റിന്റെ മുന്‍ഗണനാക്രമമനുസരിച്ച് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. സയന്‍സ് വിഭാഗത്തില്‍ മൂന്ന് ഒഴിവും ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളില്‍ രണ്ട് ഒഴിവുകള്‍ വീതവുമാണുള്ളത്. വിദ്യാര്‍ഥികള്‍ അസല്‍