പാലക്കാട്: സൈനിക ക്ഷേമ വകുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സായുധസേനാ പതാകദിനം എ.ഡി.എം കെ. മണികണ്ഠന് ഉദ്ഘാടനം ചെയ്തു. വിമുക്തഭടന്മാരുടെ ക്ഷേമത്തിനായി സൈനിക ക്ഷേമ വകുപ്പ് എന്നും നിലകൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിമുക്തഭടന്മാര്ക്കും സൈനികരുടെ വിധവകള്‍ക്കും മക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിന് 20 രൂപയുടെ കാര്‍ ഫ്ളാഗ് (വാഹനങ്ങളില്‍ ഒട്ടിക്കുന്നത്), 10 രൂപയുടെ ടോക്കണ്‍ ഫ്ളാഗ് എന്നിവയുടെ വില്‍പ്പനയിലൂടെയാണ് പതാകദിന നിധി സമാഹരിക്കുന്നത്. തുക യുദ്ധത്തില്‍ കൊല്ലപ്പെടുന്ന ജവാന്മാരുടെയും ആശ്രിതരുടെയും വിമുക്തഭടന്മാരുടെയും പുനരധിവാസത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത മുതിര്‍ന്ന സൈനികന് ചിറ്റൂര്‍ സ്വദേശി ചാമിയപ്പനെ റിട്ട. കേണല്‍ എന്‍. രാധാകൃഷ്ണന് ആദരിച്ചു. മുതിര്‍ന്ന സൈനികരായ കണ്ണാടി സ്വദേശി മേനോന് എന്‍. പണിക്കര്‍, കല്‍മണ്ഡപം സ്വദേശി ടി. മാധവന് എന്നിവരെ സൈനികക്ഷേമ വകുപ്പ് വീട്ടില്‍ പോയി ആദരിച്ചിരുന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സൈനിക ക്ഷേമ ബോര്‍ഡ് വൈസ് പ്രസിഡന്റ് ടി.കെ ചന്ദ്രന് അധ്യക്ഷനായി. സംസ്ഥാന എക്സ് സര്‍വീസ് ലീഗ് പാലക്കാട് ജില്ലാ സെക്രട്ടറി വി.എസ് കൃഷ്ണകുമാര്‍, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് കെ. ഉണ്ണികൃഷ്ണന്, അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവക പരിഷത്ത് പാലക്കാട് പ്രസിഡന്റ് എന്‍. അജയകുമാര്‍, എയര്‍ഫോഴ്സ് അസോസിയേഷന് പാലക്കാട് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍, നാഷണല്‍ എക്സ് സര്‍വീസ്മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ പ്രസിഡന്റ് കെ.എ ഉണ്ണികൃഷ്ണന്, ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ എ.ജി അജിത് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: സായുധസേനാ പതാകദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സൈനിക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച പതാകദിനം എ.ഡി.എം കെ. മണികണ്ഠന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.