പാലക്കാട്: ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ജന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘സ്ത്രീ സുരക്ഷ’ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുക, ശാരീരിക-മാനസിക കരുത്ത് ആര്‍ജ്ജിക്കുന്നതിന് പ്രാപ്തരാക്കുക ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പാലക്കാട് കേരള പോലീസ് സെല്‍ഫ് ഡിഫന്‍സ് ടീമിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ പരിശീലനം വിലയിരുത്തി.
പാലക്കാട് സെല്‍ഫ് ഡിഫന്‍സ് ടീം അംഗങ്ങളായ വനിതാ സെല്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പ്രീത ജേക്കബ് ക്ലാസിന് നേതൃത്വം നല്‍കി. അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍, മറ്റ് മേഖലയിലെ വനിതകള്‍ ഉള്‍പ്പെട്ട 100 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജിക അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുകുമാരന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ഹരിദാസന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ചിത്ര ഭാസ്‌കരന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ: ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ നടന്ന ‘സ്ത്രീ സുരക്ഷ’ വനിതാ സ്വയം പ്രതിരോധ പരിശീലനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.