Input your search keywords and press Enter.

ആയുര്‍കര്‍മ്മ പദ്ധതിക്ക് പവിത്രേശ്വരത്ത് തുടക്കമായി

കൊല്ലം: ജില്ലയില്‍ ആദ്യമായി ആയുര്‍കര്‍മ്മ പദ്ധതിക്ക് തുടക്കമിട്ട് പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്. പഞ്ചകര്‍മ്മ ചികിത്സ ഡിസ്‌പെന്‍സറി വഴി ഒ.പി തലത്തില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. നിലവില്‍ കിടത്തി ചികിത്സയുള്ള ആശുപത്രികളില്‍ മാത്രമാണ് പഞ്ചകര്‍മ്മ ചികിത്സ നല്‍കുന്നത്.

പാങ്ങോട് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടന്ന പരിപാടി പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രിവന്റ്റീവ്, പ്രമോട്ടീവ്, പാലിയേറ്റീവ്, ക്യൂറേറ്റീവ് തലങ്ങളില്‍ ഫലപ്രദമായ ചികിത്സ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി ശശികല അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ജി. എന്‍ മനോജ്, എസ്.അജിത, എസ്. ഗീത, പി. വാസു, ജി. സന്തോഷ് കുമാര്‍, എസ്. സുജാത അമ്മ, കെ. രമാദേവി, ബി.ബൈജു കുമാര്‍, എസ്. സ്മിത, സി.എസ് നിവാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, എച്ച്.എം.സി അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: പാങ്ങോട് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ആയുര്‍ കര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനം പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വി. രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു.

error: Content is protected !!