കൊല്ലം ജില്ലാ തൊഴിൽ അവസരം
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ വയര്‍മാന്‍ ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍/വയര്‍മാന്‍ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും, വയര്‍മാന്‍ ട്രേഡില്‍ ക്രാഫ്റ്റ്സ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 21ന് രാവിലെ 10ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0474 2712781.
പാലക്കാട് ജില്ലാ തൊഴിൽ അവസരം
ഗസ്റ്റ് അധ്യാപക നിയമനം
ഷൊര്‍ണൂര്‍ ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഓട്ടോമൊബൈല്‍) തസ്തികയില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 21 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയ്‌ക്കെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2932197.
അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്
മുതുമല പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. പഞ്ചായത്തില്‍ സ്ഥിര താമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ളവര്‍ക്കാണ് അവസരം. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സിയും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമാണ് അപേക്ഷിക്കേണ്ടത്. എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ഉണ്ട്. അപേക്ഷകള്‍ ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷയുടെ മാതൃക പട്ടാമ്പി ശിശു വികസന ഓഫീസറുടെ ഓഫീസിലോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും.
മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. അപേക്ഷകരുടെ മേല്‍വിലാസം എഴുതിയ പോസ്റ്റല്‍ കാര്‍ഡ് അപേക്ഷയ്ക്കൊപ്പം നിര്‍ബന്ധമായും വെയ്ക്കണം. ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, പട്ടാമ്പി- 679303 വിലാസത്തില്‍ അപേക്ഷിക്കണമെന്ന് പട്ടാമ്പി ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04662211832.
ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സണ്‍ ഒഴിവ്
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എംപ്ലോയ്‌മെന്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സണ്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 17,000 രൂപ വേതനം ലഭിക്കും. ബി-ടെക്/എം.ബി.എ/എം.സി.എ ബിരുദമാണ് യോഗ്യത. 2018 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്കും 36 വയസ് കഴിയാത്തവര്‍ക്കും അപേക്ഷിക്കാം. ചിറ്റൂര്‍ ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഡിസംബര്‍ 27 ന് രാവിലെ 11 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിനെത്തണമെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 272241.
പരിശീലക പാനലില്‍ ഒഴിവ്: 23 വരെ അപേക്ഷിക്കാം
വനിതാ ശിശു വികസന വകുപ്പിന്റെ ഐ.സി.പി.എസിന് (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീം) കീഴില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ഒ.ആര്‍.സി (ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) പദ്ധതിയില്‍ ജില്ലയിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ ക്ലാസ് നയിക്കുന്നതിനുള്ള പരിശീലകരുടെ പാനലിലേക്ക് ഡിസംബര്‍ 23 വരെ അപേക്ഷിക്കാം. ബിരുദാനന്തര ബിരുദവും കുട്ടികളുടെയും-പരിശീലന മേഖലയിലും പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബിരുദവും കുട്ടികളുടെ മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. പരിശീലകര്‍ കൈകാര്യം ചെയ്യുന്ന സെഷനുകള്‍ക്ക് അനുസരിച്ച് ഹോണറേറിയം നല്‍കും. ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, താമസിക്കുന്ന സ്ഥലം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി അപേക്ഷിക്കണം. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മുന്‍സിപ്പല്‍ കോംപ്ലക്‌സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട്-678001 എന്ന വിലാസത്തില്‍ ഡിസംബര്‍ 23 ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8138837884.
പത്തനംതിട്ട ജില്ലാ തൊഴിൽ അവസരം
വാക്ക് ഇന്‍ ഇന്റര്‍വ്യൂ 22ന്
ജില്ലയിലെ പട്ടികവര്‍ഗ കോളനിയായ അട്ടത്തോട് പടിഞ്ഞാറേക്കരയിലെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ 2022 -23 അധ്യയന വര്‍ഷത്തേയ്ക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അട്ടത്തോട് പടിഞ്ഞാറേക്കര കോളനിയിലോ സമീപത്തുള്ള മറ്റ് കോളനികളിലോ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവരും ഡിഗ്രിയോ അതിനു മുകളിലോ യോഗ്യത ഉള്ളവരോ, ബി.എഡ്/ ടി.ടി.സി/ ഡി.എല്‍.എഡ് തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യത ഉള്ളവരോ ആയിരിക്കണം. അട്ടത്തോട് പടിഞ്ഞാറേക്കരയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ട്. പ്രതിമാസ ഹാജരിന്റെ അടിസ്ഥാനത്തില്‍ പരമാവധി 15000 രൂപ ഓണറേറിയം അനുവദിക്കും. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, ജാതി -വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 22ന് രാവിലെ 10 ന് റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.