കൊല്ലം: സംസ്ഥാനത്തെ റേഷന്‍ കടകളെ ആധുനിക സൗകര്യങ്ങള്‍ ഉള്ള കെ സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്.അനില്‍. മെച്ചപ്പെട്ട സൗകര്യങ്ങളോടെ കടവൂരില്‍ കൊല്ലം ബൈപാസിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച മതിലില്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
റേഷന്‍കടകളെ എ.ടി.എം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാകുന്ന സേവന കേന്ദ്രങ്ങള്‍ ആക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് 1000 റേഷന്‍ കടകള്‍ കെ-സ്റ്റോറുകള്‍ ആയി മാറും.
റേഷന്‍ കാര്‍ഡ് ഇല്ലാത്ത ഒരു ഒരു കുടുംബം പോലും ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. അതിദരിദ്രര്‍ക്ക് നിബന്ധനകളില്‍ പരമാവധി ഇളവ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ഡിവിഷന് കൗണ്‍സിലര്‍ ഗിരിജ സന്തോഷ് അധ്യക്ഷയായി. ജില്ലാ സപ്ലൈ ഓഫിസര്‍ സി.വി.മോഹന്‍കുമാര്‍, സപ്ലൈകോ റീജിയണല്‍മാനേജര്‍ ജലജ ജി.എസ്.റാണി തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ: കൊല്ലം ബൈപാസിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച മതിലില്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം മന്ത്രി ജി. ആര്. അനില്‍ നിര്‍വഹിക്കുന്നു
ഫോട്ടോ: കൊല്ലം ബൈപാസിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച മതിലില്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനവേളയില്‍ ഉത്പന്നങ്ങള്‍ പരിശോധിക്കുന്ന മന്ത്രി ജി. ആര്. അനില്‍