Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (6/1/2023)

ദര്‍ഘാസ് ക്ഷണിച്ചു

കൊട്ടാരക്കര പൊതുമരാമത്ത് റസ്റ്റ്ഹൗസ് കാന്റീന്‍ ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി ഒന്‍പതിന് വൈകിട്ട് നാലിനകം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, കൊട്ടാരക്കര എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

 

താല്‍പര്യപത്രം ക്ഷണിച്ചു

ജില്ലാപഞ്ചായത്തിന്റെ വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്ക് ഉല്ലാസയാത്ര ഒരുക്കുന്ന സ്‌നേഹയാത്ര പദ്ധതിയില്‍ യാത്രകള്‍ ക്രമീകരിക്കാന്‍ അംഗീകൃത ട്രാവലിംഗ് ഏജന്‍സികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. ജനുവരി 13ന് രാവിലെ 10.30. വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474 2790971.

 

ദര്‍ഘാസ് ക്ഷണിച്ചു

തോന്നയ്ക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 18ന് ഉച്ചയ്ക്ക് രണ്‍ണ്ട് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0471 2709788.

 

ഒറ്റത്തവണ ധനസഹായം

അസംഘടിത മേഖലയില്‍ മറ്റൊരു ക്ഷേമനിധിയിലും അംഗമല്ലാത്ത ദിവസവേതനക്കാര്‍, ജോലിക്കിടയില്‍ സ്ഥിരവും പൂര്‍ണവുമായ അംഗവൈകല്യം, പക്ഷാഘാതം, അര്‍ബുദം,ട്യൂമര്‍, ക്ഷയം, ഹൃദയ വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവ ബാധിച്ചവര്‍, ജോലിക്കിടയില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് ഒറ്റത്തവണ ധനസഹായത്തിന് അപേക്ഷിക്കാം. ഫോറം ഒന്നില്‍ ഉള്ള അപേക്ഷ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, മരണ സര്‍ട്ടിഫിക്കറ്റ്, എഫ്.ഐ.ആര്‍, പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജനുവരി 15നകം അടുത്തുള്ള അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ മരണമടഞ്ഞ തൊഴിലാളികളുടെ ആശ്രിതര്‍ ലഭ്യമാക്കണം. മുന്‍പ് അപേക്ഷ നല്‍കിയവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍:0474 2794820.

 

ഉപദേശക സമിതി തെളിവെടുപ്പ് യോഗം

വാണിജ്യ വ്യാപാര മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ജനുവരി 10ന് വൈകിട്ട് മൂന്നിന് കൊല്ലം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടത്തുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2794820

 

ചിതറയില്‍ ഗ്യാസ് ക്രിമറ്റോറിയം

ചിതറ ഗ്രാമപഞ്ചായത്തില്‍ അത്യാധുനിക സംവിധാനമുള്ള ഗ്യാസ് ക്രിമറ്റോറിയം നിര്‍മിക്കുന്നതിന് ആവശ്യമായ വസ്തു ലഭ്യമാക്കി. ചക്കമലയില്‍ പഞ്ചായത്തിന്റെ 15.58 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ 82 സെന്റ് ഭൂമിയില്‍ 50 സെന്റിലാണ് ക്രിമറ്റോറിയം നിര്‍മ്മാണം. ജില്ലാ പഞ്ചായത്തും ചടയമംഗലം ബ്ലോക്ക് പഞ്ചായത്തും ചിതറ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് 90 ലക്ഷം രൂപ ചെലവഴിച്ചാണ് ക്രിമറ്റോറിയം നിര്‍മിക്കുന്നത്. മൃതദേഹം വിറക് ഉപയോഗിച്ച് ദഹിക്കുമ്പോള്‍ ഉണ്ടാകുന്ന മലിനീകരണം തടയുന്നതിന് ഗ്യാസ് ക്രിമറ്റോറിയത്തിന്റെ പ്രവര്‍ത്തനം സഹായകരമാകും.

ആദിവാസി വിഭാഗത്തില്‍പെട്ടവരുള്‍പ്പെടെ അധിവസിക്കുന്ന മലയോര മേഖലയാണ് ചിതറ. സാങ്കേതിക അനുമതി ലഭിച്ചാലുടന്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും സ്ഥലപരിമിതിയുള്ളവര്‍ക്കും മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള ബുദ്ധിമുട്ടും മലിനീകരണ പ്രശ്‌നങ്ങളും ഒഴിവാക്കാനാകുമെന്ന് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് മുരളി പറഞ്ഞു.

 

അറിയിപ്പ്

വിധവാ പെന്‍ഷന്‍/ അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസ്സിന് താഴെയുള്ള ഗുണഭോക്താക്കള്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിന് പുനര്‍ വിവാഹിതയല്ല/ വിവാഹിതയല്ലെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസറില്‍ നിന്നോ ഗസറ്റഡ് ഉദ്യോഗസ്ഥരില്‍ നിന്നോ വാങ്ങി ജനുവരി 31നകം നഗരസഭാ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ 04742742724.

 

അപേക്ഷ ക്ഷണിച്ചു

വനാമി ചെമ്മീന്‍ കൃഷി വികസന പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിന്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ അഡാക്കിന്റെ ഓഫീസുകളില്‍ ലഭിക്കും. അപേക്ഷകള്‍ രേഖകള്‍ സഹിതം റീജിയണല്‍ ഓഫിസ് ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വകള്‍ച്ചര്‍ കേരള (അഡാക്ക്) സൗത്ത് സോണ്‍, ഫിഷറീസ് കോംപ്ലസ്, നീണ്ടകര.പി.ഒ, കൊല്ലം 691582 എന്ന വിലാസത്തില്‍ ജനുവരി 16 വൈകിട്ട് അഞ്ചിനകം മണിക്ക് നല്‍കണം. ഫോണ്‍:7593833875.

 

ദര്‍ഘാസ് ക്ഷണിച്ചു

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് മാസവാടക അടിസ്ഥാനത്തില്‍ യൂട്ടിലിറ്റി വാഹനം നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 16 വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ്, ഉഷസ് ബില്‍ഡിംഗ്, ബിഗ് ബസാര്‍, കൊല്ലം-691001 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0474 2762117.

 

വണ്‍ ടൈം വെരിഫിക്കേഷന്‍

വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം എച്ച്.എസ്.ടി ഹിന്ദി( കാറ്റഗറി നമ്പര്‍.422/19 ) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള വണ്‍ ടൈം വെരിഫിക്കേഷന്‍ ജനുവരി 13,16 തീയതികളില്‍ കൊല്ലം ജില്ലാ പി.എസ്.സി. ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതിനോടകം എസ്.എം.എസ് പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.

error: Content is protected !!