എന്‍. ഷംസുദ്ദീന് എം.എല്‍.എ നിര്‍വഹിച്ചു
പാലക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മേക്കളപ്പാറയിലെ ഗോത്രവര്‍ഗ വിഭാഗക്കാരായ 12 കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം എന്‍. ഷംസുദ്ദീന് എം.എല്‍.എ നിര്‍വഹിച്ചു. മേക്കളപ്പാറയിലെ കാരക്കാട് കോളനിയില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 1,80,000 രൂപയും ഹഡ്കോയില്‍ നിന്നും ലോണ്‍ എടുത്ത 2,20,000 രൂപയും ലൈഫ് ഭവന പദ്ധതിയിലെ രണ്ട് ലക്ഷവും ചേര്‍ത്ത് ആറ് ലക്ഷം രൂപയാണ് ഭവന നിര്‍മ്മാണത്തിന് വിനിയോഗിച്ചത്. 500 ചതുരശ്ര അടിയില്‍ രണ്ട് കിടപ്പുമുറി, ഒരു സിറ്റൗട്ട്, ഹാള്‍, അടുക്കള, അനുബന്ധ ശുചിമുറി ഉള്‍പ്പടെയാണ് വീട് നിര്‍മ്മിച്ചിട്ടുള്ളത്.
പരിപാടിയില്‍ കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. ബിന്ദു, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പടുവില്‍ കുഞ്ഞുമുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദലി, കോഴിശ്ശേരി റജീന, മെമ്പര്‍മാരായ നിജോ വര്‍ഗീസ്, കെ. ഹംസ, കെ. വിനീത, റുബീന ചോലക്കല്‍, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്മാന് കല്ലടി അബൂബക്കര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ. ഗിരിജ, വി.ഇ.ഒ. പി. കൃഷ്ണദാസ്, മറ്റ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മേക്കളപ്പാറയിലെ കാരക്കാട് കോളനിയിലെ ഗോത്രവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം എന്‍. ഷംസുദ്ദീന് എം.എല്‍.എ നിര്‍വഹിക്കുന്നു.