Input your search keywords and press Enter.

”ഇമ്മിണി വല്‍തും ഗുണോള്ള കാര്യങ്ങളും”: ഡിജിറ്റല്‍ വാഹന പര്യടനം നാലാം ദിനം

പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ വാഹന പ്രദര്‍ശനം നാലാം ദിവസം ജില്ലയില്‍ വിജയകരമായി പര്യടനം തുടരുന്നു. സര്‍ക്കാരിന്റെ വികസന-ക്ഷേമ-ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച നൂറോളം മൂവിങ് പോസ്റ്റര്‍-വീഡിയോകളാണ് പത്ത് ദിവസങ്ങളിലായി നടക്കുന്ന പര്യടനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജനുവരി 23 ന് പട്ടാമ്പിയില്‍ നിന്നും ആരംഭിച്ച വാഹന പ്രദര്‍ശനം വിളയൂര്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത്, വല്ലപ്പുഴ, മുതുതല എന്നിവിടങ്ങളില്‍ പര്യടനം നടത്തി. രാജേഷ് കലാഭവന്റെയും കെ.പി ദിനകറിന്റെയും നേതൃത്വത്തിലുള്ള ആര്‍.എന്‍ ആര്‍ട്‌സ് ഹബ്ബ് കലാസംഘം ശൈശവ വിവാഹം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവയെ കുറിച്ച് ബോധവത്ക്കരണവും വിള ഇന്‍ഷുറന്‍സ് പോലുള്ള വിവിധ പദ്ധതികളുടെ അവതരണവും നടത്തി.

ഡിജിറ്റല്‍ വാഹന പ്രദര്‍ശനം ഇന്ന്

തൃത്താല ഗ്രാമ പഞ്ചായത്ത്- രാവിലെ 9.30 ന്
ചാലിശ്ശേരി- രാവിലെ 11.15 ന്
ആനക്കര- ഉച്ചയ്ക്ക് രണ്ടിന്
പടിഞ്ഞാറങ്ങാടി- വൈകിട്ട് നാലിന്

ഫോട്ടോ: ”ഇമ്മിണി വല്‍തും ഗുണോള്ള കാര്യങ്ങളും” എന്ന പേരില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ വാഹന പ്രദര്‍ശനം പട്ടാമ്പിയില്‍ എത്തിയപ്പോള്‍.

ഫോട്ടോ: ”ഇമ്മിണി വല്‍തും ഗുണോള്ള കാര്യങ്ങളും” എന്ന പേരില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ വാഹന പ്രദര്‍ശനം വിളയൂരിലെത്തിയപ്പോള്‍.

error: Content is protected !!