Input your search keywords and press Enter.

നാടിന്‍റെ സമഗ്രവികസനം ഉറപ്പുവരുത്തുന്ന ലക്ഷ്യബോധമുള്ള ബഡ്ജറ്റ്: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

നാടിന്‍റെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിൽ കോന്നിയ്ക്ക് മികച്ച പരിഗണന ലഭിച്ചു. റബ്ബർ സബ്സിഡി നിലനിർത്താനും, വന്യമൃഗ അക്രമം തടയാനും തുക വർദ്ധിപ്പിച്ച് അനുവദിച്ചത് കാർഷിക മേഖലയ്ക്ക് ഉണർവേകും.പുനലൂർ മൂവാറ്റുപുഴ സംസ്‌ഥാന പാത EPC മാതൃകയിലേക്ക് ഉയർത്തുന്നതിനുള്ള തീരുമാനം എടുത്തു പറയേണ്ടതാണ്. ഇടുക്കി, പൂയംകുട്ടി പദ്ധതികൾക്കൊപ്പം പുതിയ മൂഴിയാർ ജല വൈദ്യുതി പദ്ധതിക്കായി 10 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.
നിരവധി പൊതുമരാമത്ത് പ്രവർത്തികൾക്കും അനുമതി ലഭിച്ചിട്ടുണ്ട്. കോന്നിയിലെ ദീർഘ കാല അവശ്യമായിരുന്ന ചിറ്റൂർ കടവിൽ പുതിയ പാലത്തിനു 12 കോടി രൂപയും ചിറ്റാർ കൂത്താട്ടുകുളം ഗവ.എൽ പി സ്കൂളിന് ഒന്നര കോടി രൂപയും,ഗവ.മുണ്ടൻപാറ ട്രൈബൽ സ്കൂളിന് ഒരു കോടി രൂപയും അനുവദിച്ചു.കൂടൽ ഗവ. വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് 75 ലക്ഷം രൂപയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഭരണഅനുമതി ലഭിച്ചു.

കോന്നി നിയോജക മണ്ഡലത്തിൽ നിന്നും ബജറ്റിൽ ഇടം നേടിയ പ്രധാന പദ്ധതികൾ ചുവടെ ചേർക്കുന്നു.

പൂങ്കാവ് മാര്‍ക്കറ്റ് നവീകരണവും ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണവും (പൊതുമരാമത്ത്) 4 കോടി
പരാമർശം,

പുതുക്കട-ചിറ്റാര്‍-പുലയന്‍പാറ റോഡ് (പൊതുമരാമത്ത്) 25 കോടി പരാമർശം,

കോന്നി മോഡല്‍ നോ ജ് ക്യാമ്പസ്- കലഞ്ഞൂര്‍, ചിറ്റാര്‍, കോന്നി ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക വല്‍ക്കരിക്കല്‍ (പൊതു വിദ്യാഭ്യാസം )20 കോടി പരാമർശം,

വകയാര്‍-അതിരുങ്കല്‍-കുളത്തുമണ്‍-കല്ലേലി-കുമ്മണ്ണൂര്‍- റോഡ് (പൊതുമരാമത്ത്) 45 കോടി രൂപ പരാമർശം,

കോന്നി ഫ്ലൈ ഓവര്‍ (പൊതുമരാമത്ത്) 100 കോടി പരാമർശം,

കോന്നി ബൈപ്പാസ് (പൊതുമരാമത്ത്) 50 കോടി പരാമർശം,

കുമ്പഴ-കോന്നി-വെട്ടൂര്‍-കാഞ്ഞിരപ്പാറ-കിഴക്കുപുറം-വടക്കുപുറം റോഡ് (പൊതുമരാമത്ത്) 27 കോടി പരാമർശം,

കോന്നി കെ.എസ്.ആര്‍.റ്റി.സി. ബസ് സ്റ്റേഷന്‍ നവീകരണവും ഷോപ്പിംഗ് കോംപ്ലക്സും ഗതാഗതം 20 കോടി പരാമർശം
PWD റെസ്റ്റ് ഹൌസ് (പൊതുമരാമത്ത്) 15 കോടി പരാമർശം,

കോന്നിയില്‍ ആധുനിക മൃഗാശുപത്രി (മൃഗ സംരക്ഷണം )15 കോടി പരാമർശം,

ഏനാദിമംഗലം-പുത്തന്‍ചന്ത-തേപ്പുപാറ റോഡ് (പൊതുമരാമത്ത്) 5 കോടി പരാമർശം,

തണ്ണിത്തോട്ടില്‍ അഭയാരണ്യം വനം 10 കോടി പരാമർശം
കോന്നി ടൂറിസം വികസനം (ടൂറിസം )25 കോടി പരാമർശം,

കുമ്പളാംപൊയ്ക-മുണ്ടയ്ക്കല്‍-പൊതീപ്പാട് റോഡ് (പൊതുമരാമത്ത്) 10 കോടി പരാമർശം.,

വട്ടക്കാവ്-വെള്ളപ്പാറ-കുരുശ്ശുമൂട്-കൊട്ടിപ്പിള്ളേത്ത് റോഡ് (പൊതുമരാമത്ത്) 20 കോടി പരാമർശം.

കോന്നിയില്‍ കോടതി സമുച്ചയം നിയമം 50 കോടി
കോന്നി മണ്ഡലത്തില്‍ നഴ്സിംഗ് കോളേജ് ആരോഗ്യം 25 കോടി പരാമർശം
വ്യവസായ പാര്‍ക്ക് (വ്യവസായം )100 കോടി പരാമർശം

ഡെന്‍റല്‍ കോളേജ് (ആരോഗ്യം) 5 കോടി പരാമർശം.

ബജറ്റിൽ കോന്നിയ്ക്ക് മികച്ച പരിഗണന നല്കിയ സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലിനെ അഭിനന്ദിക്കുന്നതായും എം.എൽ.എ പറഞ്ഞു. പ്രഖ്യാപിച്ച പ്രവർത്തികൾക്ക് ഭരണാനുമതി ലഭിക്കുന്നതിനുള്ള തുടർ ഇടപെടൽ നടത്തുമെന്നും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.

ചിറ്റൂർ കടവ് പാലം യാഥാർത്ഥ്യത്തിലേക്ക്…..

ചിറ്റൂർമുക്കിനേയും, അട്ടച്ചാക്കലിനേയും ബന്ധിപ്പിച്ച് പുതിയ പൊതു മരാമത്ത് പാലം പണിയുന്നതിന് 12കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയതോടെ വളരെ വർഷങ്ങളായുള്ള കോന്നിയുടെ സ്വപ്നം യാഥാർത്യമാവുകയാണ്. ചിറ്റൂർ ജംഗ്ഷനിൽ നിന്നും ചിറ്റൂർ ക്ഷേത്രത്തിലേക്കും മലയാലപ്പുഴ,വടശ്ശേരിക്കര, റാന്നി പ്രദേശങ്ങളിലേക്കും കോന്നി മെഡിക്കൽ കോളേജിലേക്കും യാത്രാ സൗകര്യം ഒരുക്കുന്നതിന് പാലം യാഥാർത്ഥ്യമാകുന്നതു വഴി സാധ്യമാകും.
മൂവാറ്റുപുഴ -പുനലൂർ ദേശീയ പാതയെയും കോന്നി -വെട്ടൂർ -കുമ്പഴ പാതയെയും യോജിപ്പിക്കുന്നതാകും ചിറ്റൂർകടവിലെ പുതിയ പാലം.
റിവർ മാനേജ്മെന്റ് ഫണ്ട്‌ ഉപയോഗിച്ച് മുൻപ് ചെറിയ പാലം നിർമ്മാണം തുടങ്ങിയെങ്കിലും പാലം പണിയിൽ യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത ജില്ലാ നിർമിതി കേന്ദ്രത്തിനാണ് പ്രവർത്തി നൽകിയത്. പൊതുമരാമത്ത് പാലം വിഭാഗത്തിന് നിർമ്മാണം കൈമാറാതെ ജില്ലാ നിർമ്മിതി കേന്ദ്രത്തിന് കരാർ നല്കിയതിന് കരണം പണം ഇല്ലാതിരുന്നതാണ്.പ്രവർത്തി ഏറ്റെടുത്തത്തു ചിറ്റൂർ കടവിൽ ചെറിയ പാലത്തിനായി തൂണുകൾ സ്ഥാപിച്ചെങ്കിലും, കരാറുകാരണ് പണം ലഭിക്കാതായതോടെ കോടതി വ്യവഹാരത്തിലേക്ക് എത്തി.പിന്നീട് നിർമാണം നിലച്ചു പോവുകയും ചെയ്തു.
അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ആയപ്പോൾ
പാലം പണിയുന്നതിന് ഒരു കോടി രൂപ അനുവദിച്ചുവെങ്കിലും നിലവിലെ തൂണുകൾ സുരക്ഷിതമല്ല എന്ന് വിദഗ്ദ പഠനം നടത്തിയ തിരുവനന്തപുരം സഹകരണ എഞ്ചിനീയറിംഗ് കോളേജ് വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ യുഡിഫ് സർക്കാർ കാലത്ത് റിവർ മാനേജ് മെന്റ് ഫണ്ട്‌ ഉപയോഗിച്ച് സംസ്ഥാനത് 9 പാലങ്ങൾ പണിയാൻ തീരുമാനം എടുത്തത് ആവശ്യത്തിന് തുക വകയിരുത്താതെയായിരുന്നു.
സാധാരണയായി പാലം പണികൾക്ക് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗമാണ് പ്ലാനും എസ്ടിമേറ്റും തയ്യാറാക്കി സാങ്കേതിക അനുമതി വാങ്ങി നടപ്പിലാക്കുന്നത്.എന്നാൽ ഈ പദ്ധതിക്കായി തുക പോലും അനുവദിക്കാതെയാണ് പ്രവർത്തി ഏറ്റടുത്ത ‘സേംസ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനി നിർമാണം ആരംഭിച്ചു പാതി വഴിയിൽ പണി അവസാനിപ്പിക്കുകയും തുക ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യമാണ് ഉണ്ടായത്.
പ്രവർത്തിയുടെ നോഡൽ ഏജൻസി ആയ നിർമിതി കേന്ദ്രയ്ക്ക് പാലത്തിന്റെ ഡെക്ക് സ്ലാബ് ഡിസൈൻ പരിശോധിക്കുന്നതിനാവശ്യമായ സാങ്കേതിക വൈദഗ്ദ്യമില്ല എന്ന് മന്ത്രിതല മീറ്റിംഗിൽ കണ്ടെത്തുകയും പൊതുമരാമത്ത് പാലം വിഭാഗത്തെ ചുമതലപ്പെടുത്തി പാലത്തിന്റെ നിർമാണ പ്രവൃത്തി പുന ആരംഭിക്കുന്നതിന് പരിശോധന നടത്താൻ ചുമതലപ്പെടുത്തിയെങ്കിലും ബലക്ഷയം ശ്രദ്ധയിൽ പെടുത്തി പൊതുമരാമത്ത് പാലം വിഭാഗം റിപ്പോർട്ട്‌ നൽകിയിരുന്നു.
കോന്നിയിലെ പൊതു സമൂഹത്തിന്റെ ദീർഘ നാളായുള്ള ആവശ്യമാണ് ബഡ്ജറ്റിലൂടെ യാഥാർത്ഥ്യമായത്.12 കോടി ചെലവഴിച്ചുള്ള വലിയ പാലമാണ് നിർമ്മിക്കുന്നത്.
എല്ലാ വലിയ വാഹനങ്ങൾക്കും പാലത്തിലൂടെ യാത്ര ചെയ്യാൻ കഴിയുന്ന നിലയിലാണ് നിർമ്മാണം നടത്തുന്നത്. എത്രയും വേഗം നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു

error: Content is protected !!