Input your search keywords and press Enter.

മാരാമണ്‍ കണ്‍വെന്‍ഷനെത്തിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു; ഒരാൾക്ക് വേണ്ടി തിരച്ചിൽ

 

പമ്പാനദിയിൽ കോഴഞ്ചേരി മാരാമൺ ഭാഗത്ത് ഒഴുക്കിൽപ്പെട്ട രണ്ടുപേർ മരിച്ചു. ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. മാവേലിക്കര ചെട്ടികുളങ്ങരയിൽ നിന്നും മാരാമൺ കൺവെൻഷനായി എത്തിച്ചേർന്ന സംഘത്തിലെ മൂന്നു പേരാണ് അപകടത്തിൽപ്പെട്ടത്.ആൽബിൻ, സഹോദരങ്ങളായ മെറിൻ, മെഫിൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ സഹോദരങ്ങളായ മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.കുളിക്കാനിറങ്ങിയ മൂന്നു പേരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഏറെ വൈകിയായിരുന്നു ഇവർ ഒഴുക്കിൽപ്പെട്ടുവെന്ന വിവരം സമീപവാസികളടക്കം അറിഞ്ഞത്.

error: Content is protected !!