Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍ ( 21/02/2023)

ഗതാഗത നിയന്ത്രണം
മൈലക്കാട് കണ്ണനല്ലൂര്‍ റോഡില്‍ ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ഫെബ്രുവരി 23) മുതല്‍ ഈ ഭാഗത്തേയ്ക്കുള്ള  വാഹനങ്ങള്‍ കൊട്ടിയം വഴി   പോകണം.

ഖാദി: പ്രത്യേക റിഡക്ഷന്‍
    ജില്ലാ ഖാദി ഗ്രാമവ്യവസായ ആഫീസില്‍ ഖാദി തുണിത്തരങ്ങള്‍ ഇന്ന്  (ഫെബ്രുവരി 22) മുതല്‍  മാര്‍ച്ച്  31 വരെ റിബേറ്റിനു പുറമെ 20 ശതമാനം മുതല്‍ ശതമാനം വരെ റിഡക്ഷന്‍ വില്പന   നടത്തും  . ഫോണ്‍ : 0474  2743587.

വായ്പാധനസഹായം
 കശുവണ്ടിമേഖലയുടെ നവീകരണത്തിനായി സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷം 700 ലക്ഷം രൂപ അനുവദിക്കും.മൂലധന നിക്ഷേപത്തിന്‍ മേല്‍ ജനറല്‍ വിഭാഗത്തിന് പലിശ സബ്‌സിഡിയോടെ  40 ശതമാനം വരെയും, വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക വിഭാഗത്തിന് 50 ശതമാനം വരെയും പരമാവധി 40 ലക്ഷം രൂപ വരെ ധനസഹായം നല്‍കും.
ഒരു യൂണിറ്റിന് ഒരു വര്‍ഷത്തെ ബാങ്ക് പലിശയുടെ 50 ശതമാനം പരമാവധി 10 ലക്ഷം രൂപ വരെ ഈ വിഭാഗത്തില്‍ നല്‍കും.പലിശ സബ്‌സിഡി ഇനത്തിലുള്ള ധനസഹായം മൂന്നു വര്‍ഷം തുടര്‍ച്ചയായി നല്‍കുമെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
2020 മാര്‍ച്ച് മാസം പ്രവര്‍ത്തിച്ചിരുന്നതും നിലവില്‍ പ്രവര്‍ത്തിക്കുന്നതുമായ എല്ലാ ചെറുകിട/ഇടത്തരം കശുവണ്ടി ഫാക്ടറികള്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്. പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുന്ന യൂണിറ്റുകള്‍ തുടര്‍ന്ന് അഞ്ച് വര്‍ഷം പ്രവര്‍ത്തിക്കണം.

അപേക്ഷ ക്ഷണിച്ചു

കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ തസ്തികയിലെ ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: ഫസ്റ്റ് ക്ലാസ്സ് ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ഫസ്റ്റ് ക്ലാസ്സ്  ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനിയറിംഗ്്/കംമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്. കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിംഗ്,കമ്പ്യൂട്ടര്‍ റിപ്പയറിംഗ് എന്നിവയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും, സി.സി.എന്‍.എ/എം.സി.എസ്.ഇ എന്നിവയില്‍ യോഗ്യതുള്ളവര്‍ക്കും മുന്‍ഗണന.  ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജിന്റെ മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍   ഫെബ്രുവരി 24ന് രാവിലെ 10 മണിക്ക്      ഹാജരാകണം.    ഫോണ്‍: 8547005083, 0476 2623597

സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു
 വിദ്യാഭ്യാസ വകുപ്പില്‍  ഹൈസ്‌കൂള്‍ ടീച്ചര്‍ ( മാത്തമറ്റിക്‌സ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ – 383/2020),  ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്)   (കാറ്റഗറി നമ്പര്‍ – 254/2021), തുറമുഖ വകുപ്പില്‍ ഹൈഡ്രോഗ്രാഫിക്‌സ് സര്‍വ്വെ വിംഗ് സീമാന്‍ (കാറ്റഗറി നമ്പര്‍ -125/2017),  ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍  ഫയര്‍ വ്യൂമന്‍ (ട്രെയിനി)   (കാറ്റഗറി നമ്പര്‍ – 245/2020) എന്നീ തസ്തികളിലേക്കുള്ള സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു.

വണ്‍ ടൈം വെരിഫിക്കേഷന്‍
  വിദ്യാഭ്യാസ വകുപ്പില്‍  എച്ച്.എസ്.ടി  ഇംഗ്ലീഷ് (കാറ്റഗറി നമ്പര്‍.254/21) തസ്തിക യുടെ വണ്‍ ടൈം വെരിഫിക്കേഷന്‍  മാര്‍ച്ച് 21, 22, 23  തീയതികളില്‍    ജില്ലാ പി.എസ്.സി. ഓഫീസില്‍ നടത്തും. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു
  അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലേയ്ക്ക് ബോയിലര്‍  ഓപ്പറേറ്റര്‍ തസ്തികയിലെ ഒരു ഒഴിവിലേയ്ക്ക്  ഓപ്പണ്‍ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം. സ്ത്രികള്‍ അപേക്ഷക്കേണ്ടതില്ല.   ഉദ്യോഗാര്‍ത്ഥികള്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേ ഞ്ചില്‍  മാര്‍ച്ച് 15നകം പേര് രജിസ്റ്റര്‍ ചെയ്യണം.യോഗ്യത, പ്രായപരിധി ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2746789

റവന്യൂ ദിനാഘോഷം ഫെബ്രുവരി 24ന്
 റവന്യൂ ദിനാഘോഷവും റവന്യൂ അവാര്‍ഡ് വിതരണവും ഫെബ്രുവരി 24 ഉച്ചയ്ക്ക് 2.30ന് സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും  പരിപാടിയുടെ വിവരങ്ങളും ക്രമീകരണങ്ങളും അടങ്ങിയ മൊബൈല്‍ വെബ് ലിങ്ക് (https://yageshb.wixsite.com/revenue-day-2023) സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കൂടിയായ ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ പ്രകാശനം ചെയ്തു.

കാഷ്യൂ കോര്‍പ്പറേഷനും കാപെക്‌സും
നാടന്‍തോട്ടണ്ടി  സംഭരിക്കും
നാടന്‍തോട്ടണ്ടി സര്‍ക്കാര്‍ വിലക്ക് കാഷ്യൂ കോര്‍പ്പറേഷന്‍, കാപെക്‌സ് ഫാക്ടറികളില്‍ സംഭരിക്കും.തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ,തൃശൂര്‍,കണ്ണൂര്‍ ജില്ലകളിലുള്ള 40 ഫാക്ടറികളിലും കശുവണ്ടി സംഭരിക്കും. കിലോയ്ക്ക് 114 രൂപയ്ക്കാണ്  കശുവണ്ടി സംഭരിക്കുന്നത്. മുന്‍ വര്‍ഷം വില 105 രൂപയായിരുന്നു.കശുവണ്ടി സംഭരിക്കുവാന്‍ താല്പര്യമുള്ള സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന കശുവണ്ടി കാഷ്യൂകോര്‍പ്പറേഷനും കാപെക്‌സും വാങ്ങും. ഫെബ്രുവരി 27ന് കൊല്ലത്തും, മാര്‍ച്ച് ഒന്നിന്  കണ്ണൂരും മാര്‍ച്ച് രണ്ടിന് കാസര്‍ഗോഡും ഇതു സബന്ധിച്ച യോഗങ്ങള്‍ ചേരുമെന്ന് കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹനും, കാപെക്‌സ്  ചെയര്‍മാന്‍ എം.ശിവശങ്കരപ്പിള്ളയും അറിയിച്ചു.

സേവനത്തിന്റെ ദീപം തെളിയിച്ച്
നഴ്‌സിംഗ് വിദ്യാര്‍ഥികള്‍
സേവനത്തിന്റെ ദീപം തെളിയിച്ച് സര്‍ക്കാര്‍ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍. പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്കായുള്ള ആശ്രാമം സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളില്‍ 19 നഴ്‌സുമാരടങ്ങുന്ന ബാച്ചിന്റെ(ബാച്ച് -26) ദീപം തെളിയിക്കല്‍ നടന്നു. മറ്റുള്ളവരുടെ വേദനകള്‍ക്ക് ആശ്വാസം പകരുന്ന വിധത്തില്‍ സ്വഭാവരൂപീകരണത്തോടൊപ്പം സേവന സന്നദ്ധരായിരിക്കണം നഴ്‌സുമാരെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ. ജേക്കബ്ബ് വര്‍ഗ്ഗീസ് പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷയായിരുന്ന  പ്രിന്‍സിപ്പല്‍ ലതാ ടി ദീപം തെളിയിച്ചു നല്‍കി.
നഴ്‌സിംഗ് ട്യൂട്ടര്‍  പി.ശ്രീദേവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. എഫ്. ദിലീപ്കുമാര്‍, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. വി.കൃഷ്ണവേണി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ്, കൊല്ലം ഗവ.സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ പി.കെ.സാലമ്മ , ജില്ലാ ആശുപത്രി നഴ്‌സിംഗ്  സൂപ്രണ്ട് എസ്.തങ്കമണി, വിക്‌ടോറിയ ആശുപത്രി നഴ്‌സിംഗ്  സൂപ്രണ്ട് കെ.ശോഭ,പിടിഎ പ്രസിഡന്റ് സജീനാ വിജയന്‍, ആശ്രാമം സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂള്‍ ട്യൂട്ടര്‍ എന്‍.ജി.അരണ്യ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!