കോന്നി : ഗ്രാമീണ വികസനത്തിനും ദരിദ്ര്യ നിർമ്മാർജ്ജനത്തിനുമായി ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റി 2005 -ൽ ഡോ.മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ ഉള്ള യു പിഎ ഗവൺമെന്റ് നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു എന്ന് ആരോപിച്ചു കോന്നി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ കോന്നി ബ്ലോക്ക് പഞ്ചായത്തിന് മുമ്പിൽ ജനകീയ സമരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ സമരം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷത വഹിച്ചു.
ഇന്ത്യയുടെ സമ്പത് വ്യവസ്ഥയെ പോലും സംരക്ഷിക്കുന്ന ഈ ബൃഹത് പദ്ധതി നിർദ്ധരരായ ജനങ്ങളുടെ ആശ്രയമായിരുന്നു എന്നും, എന്നാൽ ഇന്ന് ഈ പദ്ധതി ആരംഭിച്ചു പതിനെട്ടു വർഷങ്ങൾ പിന്നിടുമ്പോൾ പദ്ധതിയുടെ പ്രവർത്തനങ്ങൾ അട്ടിമറിച്ചു നികുതിദായകരെ ചൂഷണം ചെയ്യുന്ന അവസ്ഥയിലേക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എത്തിയിരിക്കുന്നു എന്ന് ആരോപിച്ചു.
ആക്റ്റീവ് തൊഴിലാളികളുടെ ആധാർ കാർഡും തൊഴിൽ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന സാഹചര്യത്തിൽ എല്ലാ മേറ്റുമാരും ഇതുമായി സഹകരിച്ചു ലാഭേച്ഛ കൂടാതെ ഭൂരിപക്ഷം തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചു നൽകുകയുണ്ടായി. എന്നാൽ സർക്കാരിന്റെ പല പദ്ധതികളുടെ നടത്തിപ്പിനു സൗജന്യമായി തൊഴിലുറപ്പു തൊഴിലാളികളെയും മേറ്റുമാരെയും ചൂഷണം ചെയ്യുന്നുവെന്നും ,സർക്കാർ പ്രഖ്യാപിച്ച മേറ്റുമാരുടെ വേതനം ഇന്നേ വരെ നൽകുവാൻ സാധിച്ചിട്ടില്ല എന്നും അറിയിച്ചു.ടി അവസരത്തിൽ പഞ്ചായത്തിലെ തൊഴിൽകാർഡ് എടുത്ത എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചു എത്തിക്കണം എന്നുള്ളത് അംഗീകരിക്കാൻ കഴിയാവുന്നവയല്ല. മാത്രവുമല്ല ആധാർ കാർഡ് നൽകരുത് എന്നുള്ള വാർത്ത കാരണവും തൊഴിലുറപ്പു പദ്ധതിയുടെ അപ്രായോഗികമായ പരിഷ്‌കാരങ്ങളും തുക ലഭിക്കാത്ത അവസ്ഥയും ആയതിനാൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കും എന്നും അറിയിച്ചു.
എന്ത് ലക്ഷ്യത്തോടും ദീർഘവീക്ഷണത്തോടും ആണോ ഈ പദ്ധതി ആരംഭിച്ചത് ,അത് ഇന്ന് വളരെ ആശങ്ക ഉളവാക്കുന്ന അവസ്ഥയിൽ ആണ്.
ഒരു പ്രവർത്തി പൂർത്തികരിച്ച് 15 ദിവസത്തിനകം അവിദഗ്ധ വേതനം നൽകണം എന്ന തൊഴിൽ നിയമം നിലനിൽക്കുമ്പോൾ പ്രവർത്തി പൂർത്തീകരിച്ച് 30 ദിവസങ്ങൾ പിന്നിട്ടിട്ടും നാളിതുവരെ ലഭ്യമാക്കിയിട്ടില്ല.മൂന്നും നാലും മാസം നീണ്ടുപോകുന്നത് കൊണ്ട് സാധാരണ ജനങ്ങൾ ദുരിതം അനുഭവിക്കുന്ന അവസ്ഥയാണ്.രണ്ടു വർഷത്തോളം ആയി വിദഗ്ദ്ധ വേതന തുകയ്ക്കായി, കാത്തിരിക്കുന്നത് നിരവധി പേരാണ്.ഫണ്ട് അനുവദിച്ചെങ്കിലും എല്ലാവർക്കും നൽകുവാൻ സാധിച്ചിട്ടില്ല.സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ വിദഗദ്ധ വേതനം തടഞ്ഞു വെക്കുമ്പോൾ തന്മൂലം നിരവധി കുടുബങ്ങൾ പട്ടിണി ആവുകയാണ്.വ്യക്തിഗത അനുകൂല്യങ്ങൾ നൽകിയതായി സർക്കാർ അവകാശപെടുന്നുണ്ടെങ്കിലും ആയതിന്റെ തുകയും ലഭ്യമാക്കിയിട്ടില്ല.കൈയിൽ നിന്നും ലോൺ എടുത്തും ആണ് ആളുകൾ ഈ ആസ്തികൾ സൃഷ്ടിക്കുന്നത്.തുക ലഭിക്കാത്ത കാരണം ബാങ്ക് പലിശ ഏറി ജപ്തിയുടെ വക്കിലാണ് നിരവധി കുടുംബങ്ങൾ.കഴിഞ്ഞ കാലങ്ങളിൽ തുഗ്ലക്ക് പരിഷ്കാരങ്ങളെ പോലെ അപ്രാവർത്തികം ആയ നിരവധി എണ്ണം കൊണ്ടുവരികയുണ്ടായി. ഒരു പഞ്ചായത്തിൽ ഒരു സമയം 50 വർക്ക് എന്ന രീതിയിൽ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി, എന്നാൽ ഇന്ന് ഭൂരിപക്ഷം പഞ്ചായത്തുകളിലും 100 കണക്കിന് വർക്കുകൾ ആണ് തുക ലഭിക്കാത്തതിനെ തുടർന്ന് പൂർത്തീകരിക്കാൻ കഴിയാതെ ഇരിക്കുന്നത്. കൂടുതലും രോഗികളും, വർദ്ധക്യത്തിലും ആയ ആളുകളാണ് ഈ പദ്ധതിയെ കൂടുതൽ ആശ്രയിക്കുന്നത്. എന്നാൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പരിഷ്കാരങ്ങൾ മൂലം ചെയ്ത ജോലിക്ക് പോലും വേദനം ലഭിക്കാത്ത അവസ്ഥ ആണ് നിലവിൽ ഉള്ളത്.ഒരു വെക്തി വാക്കാലോ രേഖയാലോ തൊഴിൽ ആവശ്യപ്പെട്ടാൽ 15 ദിവസത്തിനകം തൊഴിൽ നൽകണമെന്ന് നിയമം ഉള്ളപ്പോൾ പല വ്യക്തികൾക്കും സാങ്കേതിക കാരണങ്ങളാൽ തൊഴിൽ ലഭിക്കാത്ത അവസ്ഥയും നിലവിലുണ്ട്.ജിയോടാഗ് പോലെയുള്ള സാങ്കേതിക വിദ്യ നടപ്പിലാക്കുമ്പോൾ ഗ്രാമീണ മേഖലയിലെ ഉൾപ്രദേശങ്ങളിൽ എത്ര മാത്രം കൃത്യമായി നടക്കും എന്ന് പരിശോധിക്കണം.ഒരു സ്ഥലത്തു ബിഫോർ ജിയോ ടാഗ് ചെയ്തു പോയി ഡ്യൂറിങ് ജിയോടാഗിന് വരുമ്പോൾ പ്രസ്തുത സ്ഥലത്തു നിന്നും ഏറെ ദൂരം പോകേണ്ടതുണ്ട്.അത് ചിലപ്പോൾ മനുഷ്യർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശം ആയാൽ,ആ പ്രവൃത്തി തുടരുവാൻ സാധികാത്ത അവസ്ഥയുമാണ്.260 ഇൽ പരം പ്രവൃത്തികൾ പ്രതിപാദിക്കുന്നുണ്ടെങ്കിലും എല്ലാ സംസ്ഥാങ്ങളിലും അവ കൃത്യമായി നടപ്പിലാക്കുവാൻ സാധിക്കുകയില്ല.കേരളത്തെ സംബന്ധിച്ചിടത്തോളം നിലവിലുള്ള പ്രവൃത്തികൾ ഏറ്റെടുക്കുവാൻ ബുദ്ധിമുട്ടു ഉള്ളത് കൊണ്ട് തദ്ദേശ സ്ഥാപങ്ങൾക്കു അവിടെ ആവശ്യമായ പ്രവൃത്തി ഏറ്റെടുക്കുവാൻ അനുവദിക്കണം എന്നും അറിയിച്ചു.സമൂഹത്തിനും ജനങ്ങൾക്കും ഉപകാര പ്രദമായ പ്രവര്ത്തനങ്ങൾ ഏകോകിപ്പിക്കുവാൻ നടപടി എടുക്കണം എന്ന് അറിയിച്ചു.ഇത്രെയേറെ വിഷയങ്ങൾ പരിഹരിക്കാതെ ഇരിക്കുമ്പോഴും സമൂഹത്തിലെ പാവപെട്ട ആളുകളെ ദ്രോഹിക്കുന്ന തരത്തിലുള്ള പ്രവൃത്തനങ്ങൾ ജില്ലാ-ബ്ലോക്ക് തല ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നു എന്നും പ്രതികാര ബുദ്ധിയോടു കൂടി പ്രവര്ത്തിക്കുന്നു എന്നും ആരോപിച്ചു .
സോഷ്യൽ ഓഡിറ്റിനു വിമർശനം
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും പരാതികൾ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഓംബുഡ്‌സ്മാൻ കോന്നി ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിംഗ് നടത്തി. പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപെട്ടു ഉള്ള നിരവധി വിഷയങ്ങളിൽ കോന്നി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരാതി സമർപ്പിച്ചു.മിക്ക വിഷയങ്ങൾക്കും ജില്ലാ-സംസ്ഥാന അടിസ്ഥാനത്തിൽ മാത്രമേ പരിഹരിക്കുവാൻ സാധിക്കുകയുള്ളു എന്ന് ബ്ലോക്ക് അധികൃതർ അറിയിച്ചു.ആറ് മാസം കൂടി പദ്ധതി പ്രവൃത്തനങ്ങൾ സോഷ്യൽ ഓഡിറ്റിനു വിധേയമാക്കണം എന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ 2022-23 സാമ്പത്തിക വർഷത്തിൽ അർദ്ധ വാർഷിക ഓഡിറ്റ് പൂർത്തീകരിച്ചു.എന്ന ഓഡിറ്റ് വിഭാഗം തന്നെ ക്രമവിരുദ്ധമായും ചട്ടവിരുദ്ധമായും ആണ് പ്രവര്ത്തിച്ചത് എന്ന് ഓംബുഡ്‌സ്മാന്റെ ശ്രദ്ധയിൽ പ്പെട്ടതു പ്രകാരം സോഷ്യൽ ഓഡിറ്റ് സംസ്ഥാന ഡയറക്‌ടർക്കു പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരാതി നൽകുവാൻ നിർദ്ദേശിച്ചു.
രാഷ്ട്രീയ പ്രേരിതമായൊ വെക്തിപരയമായ വൈരാഗ്യമായോ സോഷ്യൽ ഓഡിറ്റ് ജില്ലാ-ബ്ലോക്ക് റിസോഴ്സ് പേഴ്സൺമാർ പെരുമാറുന്നു എന്ന് പരാതിപ്പെട്ടു.അതിന്റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത് റിസോഴ്സ് പേഴ്സൺമാരെ സമ്മർദ്ദത്തിൽ ആക്കി പഞ്ചായത്തിനെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നു.സാങ്കേതികരമായ വിഷയങ്ങൾ പോലും സാമ്പത്തിക ക്രമക്കേടെന്ന് തെറ്റിദ്ധരിപ്പിച്ചു സമൂഹത്തിൽ സ്പർദ്ധ ഉണ്ടാകുന്നു എന്നും പരാതി അന്വേഷിച്ചതിനെ തുടർന്നാണ് സോഷ്യൽ ഓഡിറ്റ് ഡയറക്റ്റർക്കു പരാതി സമർപ്പിക്കുവാൻ നിർദേശിച്ചത് ..
ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ശ്രീമതി ശോഭ മുരളി,പഞ്ചായത്ത് അംഗം ആന്ദവല്ലിയമ്മ ,രേഖ പ്രദീപ്,ഡെയ്സി മാത്തൻ,ഷിജു അറപ്പുരയിൽ,മോഹൻ കുമാർ ,ബിന്ദു പ്രശാന്ത്,ഷേർലി,ബിന്ദു എന്നിവർ പ്രസംഗിച്ചു