മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പാലക്കയത്ത് ആരംഭിക്കുന്ന മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 24) വൈകിട്ട് 4ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്ത കാര്യവകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ മാവേലി സ്റ്റോറാണ് പാലക്കയത്ത് പ്രവര്‍ത്തനമാരംഭിക്കുന്നത്. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷ യാവുന്ന പരിപാടിയില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാവും. പരിപാടിയില്‍ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ. നാരായണന്‍കുട്ടി ആദ്യ വില്പന നടത്തും. സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സഞ്ജീബ് കുമാര്‍ പട്ജോഷി, കാംകോ ചെയര്‍മാന്‍ കെ.പി സുരേഷ് രാജ് , ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ് , തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി ജോണി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ജോര്‍ജ് തച്ചമ്പാറ, പി.സി ജോസഫ്, തനൂജ രാധാകൃഷ്ണന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി കുര്യന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബെറ്റി ലോറന്‍സ്, വി.എം.കൃഷ്ണന്‍ കുട്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
വാണിയംകുളം ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 24 ) രാവിലെ 11 ന് വാണിയംകുളം ഗ്രാമപഞ്ചായത്ത് പരിസരത്ത് പൊതുവിതരണ ഉപഭോക്തൃ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി.ആര്‍. അനില്‍ നിര്‍വഹിക്കും. പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗംഗാധരന്‍ മുഖ്യാതിഥിയാവും. പരിപാടിയില്‍ വാണിയംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി. ശ്രീലത ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.പി. കോമളം, വാണിയംകുളം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.സൂരജ്, വി.പി. സിന്ധു, പി.ഹരിദാസന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ. ശശിധരന്‍, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കനകരാജന്‍, വാണിയംകുളം ഗ്രാമപഞ്ചായത്ത് അംഗം എ.പി. പ്രസാദ്, സെക്രട്ടറി എ.കെ. വിനോദ് എന്നിവര്‍ പങ്കെടുക്കും.
ഒ.വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ ഫെബ്രുവരി 26 ന് രാവിലെ 10 ന് തസ്രാക്ക് ഒ.വി വിജയന്‍ സ്മാരകത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്യും. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ വൈശാഖന്‍ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, നോവലിസ്റ്റ് മുണ്ടൂര്‍ സേതുമാധവന്‍, ഒ.വി വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ നാരായണദാസ്, ഒ.വി വിജയന്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍ ആഷാ മേനോന്‍, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ധനരാജ്, പഞ്ചായത്തംഗം അനിത,ഒ.വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍ അജയന്‍, പ്രൊഫ.പി.എ. വാസുദേവന്‍, എം.ശിവകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
വന്‍കിട നഗരങ്ങളില്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ ചെറുനഗരങ്ങളിലും ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്തസാധ്യതയാണുള്ളതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഇഗ്നൈറ്റ് പരിപാടിയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചെറുനഗരങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് നിക്ഷേപ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സംരംഭകരെ നിക്ഷേപകരുമായി ബന്ധിപ്പിക്കുന്നതിനുമായി കെ.എസ്.യു.എം ആവിഷ്‌കരിച്ച പരിപാടിയായ ഇഗ്‌നൈറ്റില്‍ എഴുപതില്‍പ്പരം സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുത്തത്. അതിവേഗം നാഗരികവത്കരണം സംഭവിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ചര്‍ച്ചയില്‍ സംസാരിച്ച കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി. കേരളത്തിലെ മിക്ക ഗ്രാമപ്രദേശങ്ങളിലും മികച്ച ഇന്റര്‍നെറ്റ് സംവിധാനം നിലവിലുണ്ട്. ചെറുനഗരങ്ങളില്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനെ കെ.എസ്.യു.എമ്മിന്റെ എല്ലാ സഹകരണവുമുണ്ടാകുമെന്നും ആദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാനുള്ള ധനശേഷിയുള്ള വ്യക്തികളും സ്ഥാപനങ്ങളും ഈ നഗരങ്ങളിലുണ്ട്. ഇവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയുള്ള നിരവധി പരിപാടികള്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പാക്കി വരികയാണ്. കൊല്ലം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഇന്‍കുബേഷന്‍ സെന്ററുകളും ഈ ദൗത്യത്തില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപക ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയില്‍ എങ്ങിനെ സ്വന്തം സ്റ്റാര്‍ട്ടപ്പിനെ അവതരിപ്പിക്കാമെന്ന വിഷയത്തില്‍ നടന്ന പിച്ച് ക്ലിനിക്കില്‍ പ്രീമാജിക്കിന്റെ സ്ഥാപകന്‍ അനൂപ് മോഹന്‍ സംസാരിച്ചു. ശൈശവ ദശയിലുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ എങ്ങിനെ ഉയര്‍ത്തിക്കൊണ്ടു വരാം എന്ന വിഷയത്തില്‍ ഫ്രഷ് ടു ഹോം സ്ഥാപകന്‍ മാത്യു ജോസഫ് അനുഭവങ്ങള്‍ പങ്ക് വച്ചു. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതിന്റെ സങ്കീര്‍ണതകളും വിശദാംശങ്ങളുമാണ് മലബാര്‍ എയ്ഞ്ജല്‍ നെറ്റ് വര്‍ക്കിന്റെ സഹസ്ഥാപകന്‍ പി.കെ. ഗോപാലകൃഷ്ണന്‍ സംസാരിച്ചത്.
വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന റൗണ്ട് ടേബിള്‍ ചര്‍ച്ചയും ഇഗ്‌നൈറ്റിന്റെ ഭാഗമായി നടത്തി. ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര മുഖ്യപ്രഭാഷണം നടത്തി. ഗ്രാമീണ മേഖലകളിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചിറക് വിരിക്കുമ്പോള്‍ എന്ന വിഷയത്തില്‍ അനൂപ് അംബിക സംസാരിച്ചു. കെ.എസ്.യു.എം പ്രൊജക്ട് ഡയറക്ടര്‍ കാര്‍ത്തിക് പരശുറാം, ഇന്‍കുബേഷന്‍ മാനേജര്‍ വിഗ്നേഷ് രാധാകൃഷ്ണന്‍, വിവിധ സ്റ്റാര്‍ട്ടപ്പ് പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു പ്രാരംഭ ദശയില്‍ നേരിടുന്ന പ്രശനങ്ങള്‍, സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ രൂപപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ റൗണ്ട് ടേബിള്‍ ചര്‍ച്ച നടന്നു. എഴുപതോളം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്ത പരിപാടിയില്‍ ഇന്ത്യയിലെ നാലു പ്രധാനപ്പെട്ട വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളും പങ്കെടുത്തു. ഇരുപതോളം സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപകരുമായി സംവദിച്ചു. പ്രോഡക്ട് എക്‌സ്‌പോയില്‍ പത്ത് സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുത്തത്. ഐഐഎടി പാലക്കാട്, പാലക്കാട് മാനേജ്‌മെന്റ് അസോസിയേഷന്‍, ദര്‍ശന, കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം എന്നിവരായിരുന്നു പരിപാടിയുടെ പങ്കാളികള്‍.
ആലത്തൂര്‍ എല്‍.ബി.എസ് സെന്ററില്‍ ആരംഭിക്കുന്ന ഡി.സി.എ(എസ്), ഡാറ്റാ എന്‍ട്രി ആന്റ് ഒഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് യൂസിങ്ങ് ടാലി കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രീഡിഗ്രി/പ്ലസ്ടു, എസ്.എസ്.എല്‍.സി, പ്രീഡിഗ്രി/പ്ലസ്ടു/ഡിഗ്രി കോമേഴ്സ്‌കാര്‍ക്ക് www.lbscetnre.kerala.gov.in/
നെഹ്റു യുവ കേന്ദ്രയില്‍ യുവതി -യുവാക്കളില്‍ നിന്നും നാഷണല്‍ യൂത്ത് വളണ്ടിയര്‍ നിയമനത്തിന് അപേക്ഷിക്കാം. ജില്ലയിലെ സ്ഥിര താമസക്കാര്‍, പത്താം ക്ലാസ് വിജയിച്ചവര്‍ക്കാണ് അവസരം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 2023 ഏപ്രില്‍ ഒന്നിന് 18 നും 29 നും ഇടയില്‍. 5000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ www.nyks.nic.in ല്‍ മാര്‍ച്ച് ഒന്‍പതിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ -0491-2505024, 9497650495, 6282296002
ജില്ലയിലെ പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന എസ്.സി.പി/ ടി.എസ്.പി പദ്ധതി വിലയിരുത്തുന്നതിനുള്ള ജില്ലാതല കമ്മിറ്റി യോഗം മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാമില്‍ പരിശീലനം നല്‍കുന്നു. മാര്‍ച്ച് 6 മുതല്‍ 14 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി ക്യാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. 4130 രൂപയാണ് പരിശീലന ഫീസ്. താത്പര്യമുള്ളവര്‍ www.kied. info ല്‍ ഫെബ്രുവരി 25 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ – 0484-2532890, 2550322, 9605542061
ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളേജിലെ ബസ്സുകള്‍ക്കുള്ള ടയര്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ക്വട്ടേഷന്‍ നമ്പര്‍ 19/22-23 കോളേജ് ബസ്സുകള്‍ക്കുള്ള ടയര്‍ വിതരണം എന്ന് രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍ ഗവ എന്‍ജിനീയറിങ് കോളേജ്, മണ്ണംപറ്റ പി.ഒ, ശ്രീകൃഷ്ണപുരം, പാലക്കാട് വിലാസത്തില്‍ ഫെബ്രുവരി 27 ന് ഉച്ചക്ക് രണ്ടിനകം നല്‍കണം. ക്വട്ടേഷനുകള്‍ ഫെബ്രുവരി 28 ന് വൈകിട്ട് മൂന്നിന് തുറക്കും. ഫോണ്‍ -0466 2260565
കടമ്പഴിപ്പുറം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ആവശ്യമായ ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ എക്‌സ്‌റേ മെഷീന്‍ ( 50 കിലോ ഹെര്‍ട്‌സ് ഹൈ ഫ്രീക്വന്‍സി എക്‌സ്‌റേ ജനറേറ്റര്‍, 30 കിലോ വാട്ട് കാണ്‍സ്റ്റന്റ് പവര്‍ ഔട്ട്പുട്ട് ), 1.5 ടണ്‍ സ്പ്ലിറ്റ് എയര്‍ കണ്ടീഷണറും ( 5 സ്റ്റാര്‍) സ്റ്റെബിലൈസറും വാങ്ങുന്നതിന് യോഗ്യരായ നിര്‍മ്മാതാക്കള്‍ / സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ഇ- ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് രണ്ട്. വൈബ്‌സൈറ്റ് – www.etenders.kerala.gov.in. ഫോണ്‍ – 0466 2267276
സംസ്ഥാന സാക്ഷരതാ മിഷന്‍ അട്ടപ്പാടി ആദിവാസി മേഖലയില്‍ സാക്ഷരത തുല്യതാ പദ്ധതിയുടെ പ്രവര്‍ത്തനവും സര്‍വ്വെ പരിശീനവും അട്ടപ്പാടി കില ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യനും കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ ജോമോനും പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി പരിശീലന ഉപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പി.സി നീതു, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ലക്ഷ്മണന്‍, അസി.കോര്‍ഡിനേറ്റര്‍ പി.വി. പാര്‍വ്വതി, റിസോഴ്‌സ് പേഴ്‌സണ്‍ വി.പി ജയരാജന്‍ സി.ഡി.എസ് പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവര്‍ ക്ലാസെടുത്തു.