Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

ചെറുകിട വന-വിഭവ സംസ്‌കരണ കേന്ദ്രം ഉദ്ഘാടനം
മാര്‍ച്ച് നാലിന് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും

സംസ്ഥാന വനം വന്യജീവി വകുപ്പ്, മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിയുടെ കീഴില്‍ മുക്കാലിയില്‍ ആരംഭിക്കുന്ന ചെറുകിട വനവിഭവ സംസ്‌കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് നാലിന് രാവിലെ 10 ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. പരിപാടിയുടെ ഭാഗമായി വനാമൃതം പദ്ധതി രണ്ടാംഘട്ട വിപണ ഉദ്ഘാടനം, പാലക്കാടന്‍ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ തീം സോങ്ങ് പ്രകാശനം എന്നിവയും മന്ത്രി നിര്‍വഹിക്കും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അഗളി-പുതൂര്‍-ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണന്‍, ജ്യോതി അനില്‍കുമാര്‍, രാമമൂര്‍ത്തി, ജില്ലാ പഞ്ചായത്തംഗം നീതു,  വാര്‍ഡംഗം കൃഷ്ണകുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നോയല്‍ തോമസ്, ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് മണ്ണാര്‍ക്കാട് എഫ്.ഡി.എ ചെയര്‍മാന്‍ കെ.വിജയാനന്ദന്‍,  രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കെല്‍ട്രോണ്‍ വഴുതക്കാട് നോളജ് സെന്ററില്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ഡിസൈന്‍ ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈനിഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ ഇഫക്ട്സ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്,  പി.ജി.ഡി.സി.എ, ഡി.സി.എ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8590605260, 0471-2325154 നമ്പറുകളിലോ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ, തിരുവനന്തപുരം വിലാസത്തിലോ ബന്ധപ്പെടാം.

തൊഴില്‍മേള: അഭിമുഖം നാലിന്

ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മാര്‍ച്ച് നാലിന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസില്‍ അഭിമുഖം നടത്തുന്നു. സെയില്‍സ് ഓഫീസര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍ തസ്തികകളിലേക്കാണ് അഭിമുഖം. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയാണ് യോഗ്യത. എംപ്ലോബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18 നും 35 നും ഇടയില്‍. ഉദ്യോഗാര്‍ത്ഥി മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ എംപ്ലോബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. താത്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായി 250 രൂപയുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണം. രജിസ്റ്റര്‍ ചെയ്തവര്‍ രശീതി, ബയോഡാറ്റ പകര്‍പ്പ് എന്നിവ നല്‍കണം. ഫോണ്‍ -0491-2505435

മണപ്പുള്ളിക്കാവ് വേല:  ഇന്ന് പ്രാദേശിക അവധി

മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് ഇന്ന് (മാര്‍ച്ച് 2) പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ഓപ്പറേഷന്‍ തിയേറ്റര്‍ സഹായി: കൂടിക്കാഴ്ച നാലിന്

ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയിലേക്ക് ഓപ്പറേഷന്‍ തിയേറ്റര്‍ സഹായിക്കായി നിയമന കൂടിക്കാഴ്ച നടത്തുന്നു. വെറ്ററിനറി നഴ്സിംഗ് സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. മാര്‍ച്ച് നാലിന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറില്‍ കൂടിക്കാഴ്ച നടക്കും. ആലത്തൂര്‍,ചിറ്റൂര്‍,ഒറ്റപ്പാലം,പാലക്കാട് എ.ബി.സി കേന്ദ്രങ്ങളിലേക്കാണ് നിയമന കൂടിക്കാഴ്ച നടത്തുന്നത്.  ആറ് മാസത്തേക്കാണ് നിയമന കാലാവധി. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖയുമായി അഭിമുഖത്തിന് എത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0491-2520297

ഡ്രൈ ഡേ പ്രഖ്യാപിച്ചു

മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് ഇന്ന് (മാര്‍ച്ച് 2) രാവിലെ ആറ് മുതല്‍ രാത്രി 10 വരെ പാലക്കാട് നഗരസഭ, കണ്ണാടി-മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ ജില്ലാ കലക്ടര്‍ ഡോ.എസ്. ചിത്ര ഡ്രൈ ഡേ പ്രഖ്യാപിച്ചു.

പുനര്‍ ലേലം

പറമ്പിക്കുളം പോലീസ് സ്റ്റേഷനിലെ പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മാര്‍ച്ച് 22 ന് രാവിലെ 10 ന് ചിറ്റൂര്‍ ഡി.വൈ.എസ്.പി ഓഫീസ് പരിസരത്ത് പുനര്‍ ലേലം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. 1100 രൂപയാണ് നിരതദ്രവ്യം. ഫോണ്‍ -0491-2536700

 

ദേശീയ അപ്രഷിപ്പ് മേള 13 ന്

കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന ദേശീയ അപ്രന്റീസ്ഷിപ്പ് മേള മാര്‍ച്ച് 13 ന് മലമ്പുഴ ഗവ ഐ.ടി.ഐ, പാലക്കാട് ആര്‍.ഐ സെന്റര്‍ എന്നിവിടങ്ങളില്‍ നടക്കുമെന്ന് ആര്‍.ഐ ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. ഐ.ടി.ഐ പൂര്‍ത്തീകരിച്ച ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, സഹകരണ-സ്വകാര്യ മേഖലയിലെ വ്യവസായ വാണിജ്യ സേവന സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ www.apprenticeshipindia.gov.in രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ – 0491-2815761, 8848331562, 8089606074

ഹെമറോയ്ഡ് സ്റ്റാപ്പര്‍ വിതരണത്തിന് ദര്‍ഘാസ് ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പൈല്‍സ് ഓപ്പറേഷനുള്ള ഹെമറോയ്ഡ് സ്റ്റാപ്ലര്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/വിതരണക്കാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് 14 ന് ഉച്ചക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ – 0466-2344053

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം 18 ലേക്ക് മാറ്റി

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാര്‍ച്ച് ആറിന് നടത്താനിരുന്ന പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം മാര്‍ച്ച് 18 ലേക്ക്  മാറ്റിവെച്ചതായി പാലക്കാട് ആര്‍.ടി.എ സെക്രട്ടറി അറിയിച്ചു. രാവിലെ 11 ന് നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണം.

എം.ബി.എ പ്രവേശനം

സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ ആന്‍ഡ് ടെക്നോളജിയിലേക്ക് എം.ബി.എ ബാച്ച് പ്രവേശനം ആരംഭിച്ചു. രണ്ട് വര്‍ഷത്തെ ഫുള്‍ടൈം എം.ബി.എയില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്റിസോഴ്സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ ഡ്യുവല്‍ സ്പെഷ്യലൈസേഷനാണുള്ളത്. ഡിഗ്രി പാസായവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഫോണ്‍ – 0477-2267602, 9526118960, 9188067601, 9747272045, 9746125234

ക്വട്ടേഷന്‍ ക്ഷണിച്ചു

മണ്ണാര്‍ക്കാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന് കീഴിലെ രണ്ട് അങ്കണവാടികള്‍ വിഭിന്നശേഷി സൗഹൃദമാക്കുന്നതിന് അംഗീകൃത സിവില്‍ വര്‍ക്ക് കരാറില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, മണ്ണാര്‍ക്കാട,് പാലക്കാട്- 678582 വിലാസത്തില്‍ മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് ഒന്നിനകം ക്വട്ടേഷന്‍ നല്‍കണം. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷന്‍ തുറക്കും.  ഫോണ്‍ -8281132034

error: Content is protected !!